ബിലാലിൻെറ മേരി ടീച്ചറും വീട്ടിലിരിപ്പാണ്‌; ഡാൻസ്‌ വീഡിയോ പങ്കുവച്ച്‌ അമൽ നീരദ്‌



പഴകി തേഞ്ഞ ആഖ്യാന രീതിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിപോയ മലയാള സിനിമക്ക് ഒരു ട്രന്‍റ് സെറ്റര്‍ ആയിരുന്നു അമല്‍ നീരദ് ഒരുക്കിയ ബിഗ്‌ ബി. കഥപറച്ചിലിന്‍റെ പുതുമയും സാങ്കേതിക വിദ്യയുടെ തിരിച്ചറിവോടെയുള്ള ഉപയോഗവും വാചക കസര്‍ത്തില്ലാതെ പ്രതികരിക്കുന്ന നായകനുമെല്ലാം ബിഗ് ബി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. സിനിമ വർഷങ്ങൾക്ക്‌ ശേഷവും ചർച്ച ചെയ്യപ്പെടുമ്പോൾ ഏറ്റവും ആളുകൾ അന്വേഷിക്കുന്ന കഥാപാത്രമാണ്‌ നഫീസ അലി അവതരിപ്പിച്ച മേരി ടീച്ചർ. കോവിഡ്‌ 19 പശ്‌ചാത്തലത്തിൽ ലോകം മുഴുവൻ വീട്ടിൽ കഴിയുമ്പോൾ എല്ലാവരോടും സുരക്ഷിതരായിരിക്കാൻ പറഞ്ഞുകൊണ്ട്‌ നസീഫ അലി പങ്കുവച്ച ഡാൻസ്‌ വീഡിയോ രസകരമാണ്‌. അമൽ നീരദാണ്‌ വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്‌. "വീട്ടിലിരിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്‌. ഇത്‌ എല്ലാവർക്കും സമർപ്പിക്കുന്നു. സുരക്ഷിതരായി ആരോഗ്യവാന്മാരായി ഇരിക്കുക." നഫീസ പറയുന്നു.   Read on deshabhimani.com

Related News