അല്ലുവിന്റെ പിറന്നാള്‍ സമ്മാനം ; 'പുഷ്പ' യുടെ ആദ്യപോസ്റ്റർ പുറത്തിറക്കി



കൊറോണക്കാലത്ത് പ്രിയ തെന്നിന്ത്യൻ പ്രേക്ഷകർക്കായി പുതിയ സിനിമയുടെ ആദ്യപോസ്റ്റർ പുറത്തിറക്കി അല്ലു അർജുൻ. സൂപ്പർഹിറ്റ് സംവിധായകൻ സുകുമാറുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര്- പുഷ്പ. മുപ്പത്തിയേഴാം പിറന്നാൾ പ്രമാണിച്ചാണ് താരം ഏപ്രിൽ എട്ടിന് തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി  ഭാഷകളിൽ പോസ്റ്റർ പുറത്തിറക്കിയത്. സുകുമാർ–- അല്ലു കൂട്ടുകെട്ടിൽ പിറന്ന ആര്യ, ആര്യ 2 എന്നിവ കേരളത്തിലും സൂപ്പർഹിറ്റുകളായിരുന്നു. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. പരുക്കൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ശേഷാചലം വനമേഖലവഴി നടക്കുന്ന രക്തചന്ദന കള്ളക്കടത്ത് പ്രമേയമാകുന്ന ചിത്രത്തിൽ ലോറിഡ്രൈവറെയാണ് താരം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. രശ്മിത മന്ദാനയാണ് നായിക. വിജയ് സേതുപതി വില്ലനാകുമെന്നാണ് റിപ്പോർട്ട്. പോളണ്ടിലെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ മിറോസ്ലാ കുബ ബ്രൊസേക് ആണ് ദൃശ്യങ്ങൾ ഒരുക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്നുള്ള അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ ഉടൻ ചിത്രീകരണം ആരംഭിക്കാനാണ് നിർമാതാക്കളായ മൈത്രിമൂവി മേക്കേഴ്‌സിന്റെ തീരുമാനം. കൊറോണ പ്രതിസന്ധി അതിജീവിക്കാൻ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അല്ലു സംഭാവന നൽകി. തെലുങ്ക് മേഖലയ്ക്കായി ഒരുകോടിരൂപയാണ് താരം നൽകിയത്. ഇതുകൂടാതെ തെലുങ്ക് ചലച്ചിത്രമേഖലയിലെ പ്രവർത്തകർക്കായി 20 ലക്ഷം രൂപ വേറെയും നൽകി.   Read on deshabhimani.com

Related News