പ്രഭാസ് ചിത്രം ആദിപുരുഷ് ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് മെയ്‌ 9ന്



രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ച പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലർ മെയ് 9 ന് റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും തിയറ്ററുകളിലും ഒരേ സമയം ട്രെയിലർ ഡ്രോപ്പ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ മെഗാ ലോഞ്ച് പ്രഖ്യാപിച്ചു കൊണ്ട് പ്രഭാസിന്റെ പുതിയ പോസ്റ്ററും ആദിപുരുഷ് ടീം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്‌ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സാഹോയ്‌ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം. ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിച്ചത്. തമിഴ്, മലയാളം എന്നീ ഭാഷകളിലേക്കും മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്‌തിട്ടുണ്ട്. ഛായാഗ്രഹണം- ഭുവന്‍ ഗൗഡ. സംഗീത സംവിധാനം- രവി ബസ്രുര്‍. എഡിറ്റിംഗ്- അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം- അജയ്, അതുല്‍. പശ്ചാത്തല സംഗീതം- സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ. ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. Read on deshabhimani.com

Related News