ആദിപുരുഷ് ഓഡിയോ ലോഞ്ച് മുംബൈയിൽ



ഓം റൗട്ട്- പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ഓഡിയോ ലോഞ്ച് മുംബൈയിൽ നടക്കും. ഓഡിയോ ലോഞ്ച് വേദിയിൽ ചിത്രത്തിലെ ജയ് ശ്രീറാം എന്ന ഗാനം തത്സമയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സംഗീത സംവിധായകരായ അജയും അതുലും. 30ലധികം കോറസ് ഗായകർക്കൊപ്പമാണ് ഇരുവരും ലൈവ് ഓർക്കസ്ട്ര അവതരിപ്പിക്കുക. മനോജ് മുൻതാഷിറാണ് ജയ് ശ്രീറാം ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ടി- സീരിയസ്, റെട്രോഫൈൽസിന്റെ  ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  രാമായണ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നത്. കൂടാതെ തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്‌തിട്ടുണ്ട്. ഛായാഗ്രഹണം: ഭുവൻ ഗൗഡ, സംഗീത സംവിധാനം: രവി ബസ്രുർ. എഡിറ്റിംഗ്: അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം: അജയ്- അതുൽ. പശ്ചാത്തല സംഗീതം: സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ. ചിത്രം 2023 ജൂൺ 16ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. Read on deshabhimani.com

Related News