'ഭർത്താവ് പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല'; രണ്ടാം വിവാഹത്തെക്കുറിച്ച് നടി മീന

www.facebook.com/Meena9/photos


ചെന്നൈ> രണ്ടാമതും വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് നടി മീന. ഭർത്താവിന്റെ വിയോഗം ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടിയാണെന്നും മീന അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘വിദ്യാസാഗർ (ഭർത്താവ്) പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ശ്രദ്ധ മുഴുവൻ മകൾ നൈനകയുടെ ഭാവിയെ കുറിച്ചോർത്താണ്’- മീന വ്യക്തമാക്കി. തമിഴ് സൂപ്പർ താരം ധനുഷുമായി നടി മീന വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.   Read on deshabhimani.com

Related News