മലയാളികളുടെ പിന്തുണ ആവേശകരം: യഷ്‌

കന്നഡ നടൻ യഷ്‌ ഇടപ്പള്ളി മാരിയറ്റ്‌ ഹോട്ടലിൽ ‘കെജിഎഫ് 2’ന്റെ പ്രചാരണത്തിന്‌ എത്തിയപ്പോൾ


കൊച്ചി> പുതിയ ചിത്രം കെജിഎഫ് 2ന്റെ പ്രചാരണത്തിനായി കന്നഡ നടൻ യഷ് കൊച്ചിയിലെത്തി. ലുലുമാളിലും മാരിയറ്റ് ഹോട്ടലിലും നടന്ന പരിപാടികളിൽ പങ്കെടുത്തു. കെജിഎഫിന്‌ കർണാടകത്തിൽ ലഭിച്ച അതേ സ്വീകാര്യത മലയാളത്തിലും ലഭിച്ചെന്ന്‌ അദ്ദേഹം പറഞ്ഞു. കെജിഎഫ്‌ 2ന്റെ ട്രെയിലറിന് പ്രേക്ഷകർ നൽകിയ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണെന്നും യഷ് പറഞ്ഞു. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് നിർവഹിക്കുന്നത്. കെജിഎഫ് 2 മലയാളം ഡബിങ്ങിനുപിന്നിൽ പ്രവർത്തിച്ച തിരക്കഥാകൃത്ത്‌ ശങ്കർ രാമകൃഷ്ണൻ, നടി ശ്രീനിധി രമേശ് ഷെട്ടി, സുപ്രിയ മേനോൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഒന്നരവർഷംകൊണ്ടാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് ഡബിങ് പൂർത്തിയാക്കിയതെന്ന്‌ ശങ്കർ രാമകൃഷ്ണൻ പറഞ്ഞു. മലയാളത്തിലെ പ്രമുഖതാരങ്ങളാണ് ശബ്‌ദം നൽകിയിരിക്കുന്നത്. ചിത്രം 14ന്‌ തിയറ്ററുകളിലെത്തും. വിജയ്‌ ചിത്രം ബീസ്റ്റും കെജിഎഫ് 2 ഉം അടുത്തടുത്ത ദിവസങ്ങളിലാണ്‌ കേരളത്തിൽ റിലീസ് ചെയ്യുന്നത്. Read on deshabhimani.com

Related News