മാമനിതൻ ജൂൺ 24 നു തിയേറ്ററുകളിൽ; വിജയ് സേതുപതിയും മാമനിതൻ ടീമും 18ന് കൊച്ചിയിൽ



കൊച്ചി> വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേർന്ന് നിർമിക്കുന്ന സീനു രാമസാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം 'മാമനിതൻ' ജൂൺ 24ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വിജയ് സേതുപതിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗായത്രി, കെപിഎസി ലളിത, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാകും മാമനിതൻ. ധർമദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാമനിതൻ കേരളത്തിൽ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളായ വിക്രം, ആർ ആർ ആർ,ഡോൺ എന്നിവയുടെ വിതരണക്കാരായ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് തിയേറ്ററിലെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവൻ ശങ്കർ രാജ, ആർ കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവർ  ജൂൺ 18 ന് കൊച്ചി ലുലു മാളിൽ വൈകുന്നേരം നടക്കുന്ന പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കും. പി ആർ ഓ പ്രതീഷ് ശേഖർ. Read on deshabhimani.com

Related News