നടൻ സൂര്യക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട്‌ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം



ചെന്നൈ > തമിഴ് നടന്‍ സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി സാഹിയോടാണ് ആവശ്യം ഉന്നയിച്ച് കത്തയച്ചിരിക്കുന്നത്. സ്വന്തം ജീവനില്‍ ഭയപ്പെടുന്നതുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നീതി നടപ്പാക്കുന്ന കോടതികള്‍ വിദ്യാര്‍ത്ഥികളോട് ഭയമില്ലാതെ നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് സൂര്യ പറഞ്ഞിരുന്നു. സൂര്യയുടെ ഈ പ്രസ്‌താവന കോടതിയലക്ഷ്യമാണെന്നാണ് സുബ്രഹ്മണ്യം പറയുന്നത്. തന്റെ അഭിപ്രായത്തില്‍ സൂര്യയുടെ പ്രസ്‌താവന കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ബഹുമാനപ്പെട്ട ജഡ്‌ജിമാരുടെ സമഗ്രതയും കൂറും മഹത്തായ രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥയും താഴ്ത്തിക്കെട്ടുകയും വളരെ മോശമായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്‌തുവെന്നും സുബ്രഹ്മണ്യം പറയുന്നു. Read on deshabhimani.com

Related News