പീഡനക്കേസിൽ നടൻ നവാസുദ്ദീൻ സിദ്ദിഖിക്കും കുടുംബത്തിനും ക്ലീൻ ചിറ്റ്



മുസാഫർനഗർ > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി, സഹോദരങ്ങളായ മിനാസുദ്ദീൻ, ഫയാസുദ്ദീൻ, അയാസുദ്ദീൻ, അമ്മ മെഹ്‌റുന്നിസ എന്നിവർക്ക് കോടതി ക്ലീൻ ചിറ്റ് നൽകി. യുപിയിലെ മുസാഫർനഗർ കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരിയെ ഹാജരാക്കണമെന്നും പ്രത്യേക പോക്സോ കോടതി ജഡ്ജി സഞ്ജീവ് കുമാർ തിവാരി പൊലീസിനോട് നിർദേശിച്ചു. 2012ൽ പ്രായപൂർത്തിയാകാത്ത ഒരു കുടുംബാംഗത്തെ മിനാസുദ്ദീൻ സിദ്ദിഖി പീഡിപ്പിച്ചിരുന്നുവെന്നും മറ്റ് കുടുംബാംഗങ്ങൾ അദ്ദേഹത്തെ പിന്തുണച്ചിരുന്നുവെന്നുമാണ് കേസ്. Read on deshabhimani.com

Related News