' നിങ്ങളെന്റെ കുട്ടിക്കാലമായിരുന്നു ; വേർപിരിഞ്ഞത് ഏറ്റവും പ്രിയപ്പെട്ടയാളാണ് ' : ദുൽഖർ സൽമാൻ



കൊച്ചി ഇന്നസെന്റ്‌ തന്റെ കുട്ടിക്കാലമായിരുന്നുവെന്ന്‌ നടൻ ദുൽഖർ സൽമാൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ‘വേർപിരിഞ്ഞത് ഏറ്റവും പ്രിയപ്പെട്ടയാളാണ്. വീട്ടിലെ മുതിർന്ന ഒരംഗത്തെപ്പോലെയൊരാൾ. അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെപ്പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ, നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നുവെന്ന്‌ ദുൽഖർ കുറിച്ചു.  മലയാളികളെ ചിരിപ്പിച്ചു കരയിച്ച ആ നടൻ ഇപ്പോൾ നെഞ്ചുപൊട്ടി കരയിക്കുകയാണ്‌. ആ മഹാനടന്റെ ഓരംചേർന്ന് വളരാൻകഴിഞ്ഞത് ഭാഗ്യമാണ്‌'_ ദുൽഖർ പറഞ്ഞു. നിങ്ങൾ അത്ഭുതമായിരുന്നു; കുടുംബമായിരുന്നു. എനിക്കും സ്ക്രീനിൽ കണ്ട പ്രേക്ഷകർക്കും കണ്ടുമുട്ടിയ എല്ലാവർക്കും. നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. അന്നും ഇന്നും നിങ്ങൾ ഞങ്ങൾക്ക് കഥകളായി മാറി.  എന്റെ എഴുത്തുപോലെ നിങ്ങളെക്കുറിച്ചുള്ള ചിന്തകൾ എല്ലായിടത്തും ഉണ്ട്. ഇന്നസെന്റ് അങ്കിൾ ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ദുൽഖർ കുറിച്ചു. Read on deshabhimani.com

Related News