മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരം വി കെ ദീപയ്ക്ക്



ആലപ്പുഴ> ഈ വർഷത്തെ മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരത്തിന് കഥാകാരി വി.കെ.ദീപ അർഹയായി. വി.കെ.ദീപയുടെ 'വുമൺ ഈറ്റേഴ്സ്'എന്ന ചെറുകഥാ സമാഹാരമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 15000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി 26 ന് മുതുകുളത്തു ചേരുന്ന സമ്മേളനത്തിൽ വച്ച് എ.എം.ആരീഫ് എം.പി സമ്മാനിക്കും. അദ്ധ്യാപികയായ വി.കെ.ദീപ മഞ്ചേരി  സ്വദേശിയാണ്. ജന്മാന്തര സ്നേഹ സഞ്ചാരി, ഹൃദയഭുക്ക് എന്നിവയാണ് മറ്റു കഥാസമാഹാരങ്ങൾ.ഒ.വി.ഉഷ, ചന്ദ്രമതി, ഡോ: ഡൊമനിക്ക് ജെ.കാട്ടൂർ എന്നിവരടങ്ങിയ സമിതിയാണ് വിധി നിർണ്ണയം നടത്തിയത്. Read on deshabhimani.com

Related News