തമ്പ്രേരി ഗോപാലകൃഷ്‌ണൻ മാസ്റ്റർ സ്‌മാരക പുരസ്ക്കാരം യു കലാനാഥൻ മാസ്റ്റർക്ക്



പരപ്പനങ്ങാടി > ഗ്രന്ഥശാല പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന തമ്പ്രേരി ഗോപാലകൃഷ്‌ണൻ മാസ്റ്ററുടെ സ്‌മ‌രണാർത്ഥം പരപ്പനങ്ങാടി നവജീവൻ വായനശാല നൽകുന്ന പ്രഥമ പുരസ്ക്കാരത്തിന് വള്ളിക്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റും യുക്തിവാദിയും ശാസ്ത്ര പ്രചാരകനും പ്രഭാഷകനും ഗ്രന്ഥകർത്താവുമായ യു കലാനാഥൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ജൂൺ 12ന് ഞായറാഴ്‌ച രാവിലെ 9.30 ന് പരപ്പനങ്ങാടി ഫെഡറൽ ബാങ്കിന് സമീപത്തെ പുളിക്കലത്ത് ഹാളിൽ വെച്ച് മുൻ ധനകാര്യമന്ത്രി ഡോ .ടി എം തോമസ് ഐസക്  യു കലാനാഥൻ മാസ്റ്റർക്ക് പുരസ്ക്കാരം സമർപ്പിക്കും. 20000 രൂപയും ശില്‌പ‌വും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.  ചടങ്ങിൽ പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്‌മാൻ മുഖ്യാതിഥിയാവും. സാംസ്ക്കാരിക പൊതുരംഗത്തെ   പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. സാംസ്ക്കാരിക പ്രവർത്തകയും മലയാളം സർവ്വകലാശാലയിലെ അധ്യാപികയുമായ ഡോ. ടി വി സുനീത  അധ്യക്ഷയായ റഫീഖ് മംഗലശ്ശേരി, ശ്രീജിത് അരിയല്ലൂർ, റഷീദ് പരപ്പനങ്ങാടി തുടങ്ങിയവരടങ്ങിയ ഒൻപത് അംഗ പുരസ്ക്കാര നിർണ്ണയ സമിതിയാണ് പ്രഥമ പുരസ്ക്കാരത്തിന് യു കലാനാഥൻ മാസ്റ്ററെ തിരഞ്ഞെടുത്തത്.   Read on deshabhimani.com

Related News