സമതയുടെ 78 ാം പുസ്‌തകം മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു



കേരളപ്പിറവി ദിനത്തിൽ പ്രസാധന രംഗത്തെ പെൺകൂട്ടായ്‌മയായ സമതയുടെ 78 -ാ മത് പുസ്‌തക പ്രകാശനം നടന്നു. കേരളത്തിന്റെ കാർഷിക സംസ്‌കൃതിയെ ഗൾഫ് മണ്ണിൽ പറിച്ചു നട്ട മലയാളികളെ സംബന്ധിച്ച ഇ എം അഷ്റഫിന്റെ "അറേബ്യൻ മണ്ണിലെ മലയാളി കർഷകർ " എന്ന ഗ്രന്ഥം മുഖ്യമന്ത്രി പിണറായി വിജയൻ കൃഷിമന്ത്രി പി പ്രസാദിന് നൽകി പ്രകാശനം ചെയ്‌തു. സമത മാനേജിങ്‌ ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി സ്വാഗതം പറഞ്ഞു. ഗ്രന്ഥകർത്താവ് ഇ എം അഷ്റഫ്, സമത ഭാരവാഹികളായ പ്രൊഫ. എ ജി ഒലീന, പി ഗിരിജഭായി, പ്രഭാവർമ, ഇ സി പത്മരാജൻ എന്നിവരും പങ്കെടുത്തു. കേരളത്തിന്റെ കാർഷിക സംസ്‌കൃതിയെ ഗൾഫ് മണ്ണിൽ പറിച്ചു നട്ട് നൂറുമേനി വിളയിക്കുന്ന സ്‌കൂൾ കുട്ടികൾ, വീട്ടമ്മമാർ എന്നിവരുൾപ്പെടെയുള്ള മലയാളി കർഷകരെ പരിചയപ്പെടുത്തുന്ന  ഗ്രന്ഥം ഇന്ത്യൻ ഭാഷകളിൽ ആദ്യമാണ്. Read on deshabhimani.com

Related News