സാഹിത്യ അക്കാദമി അവാർഡ്‌ : എസ് ഹരീഷ്‌, പി രാമൻ, എം ആർ രേണുകുമാർ,വിനോയ് തോമസ് , സജിത മഠത്തിൽ,ജിഷ അഭിനയ ജേതാക്കൾ



തൃശൂർ > 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്‌ക്കാരം എസ് ഹരീഷിന്റെ ‘മീശ’ നേടി. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ), സജിത മഠത്തിൽ,ജിഷ അഭിനയ (നാടകം) എന്നിവരും പുരസ്കാരത്തിന് അർഹരായി. പി വൽസലയ്ക്കും എൻ വി.പി ഉണ്ണിത്തിരിയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവുമാണ് സമ്മാനം. എൻ കെ ജോസ്, പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യു കലാനാഥൻ, സി പി അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്കാര തുക. അക്കാദമി പ്രസിഡണ്ട്‌ വൈശാഖനും സെക്രട്ടറി കെ പി മോഹനനും വാർത്താസമ്മേളനത്തിലാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്‌. അവാർഡുകളുടെ വിശദാംശം താഴെ: എൻഡോവ്‌മെന്റ്‌ അവാർഡുകൾ:   Read on deshabhimani.com

Related News