പ്രൊഫ. മീന ടി പിള്ളയുടെ ‘അഫക്‌ടീവ് ഫെമിനിസംസ് ഇൻ ഡിജിറ്റൽ ഇന്ത്യ: ഇൻറിമേറ്റ് റിബൽസ്’ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനംചെയ്‌തു



കേരള സർവകലാശാലാ ഡീനും സെന്റർ ഫോർ കൾചറൽ സ്റ്റഡീസ് ഡയറക്‌ടറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ വകുപ്പ്‌ അധ്യക്ഷയുമായ പ്രൊഫ. മീന ടി പിള്ളയുടെ ‘അഫക്‌ടീവ് ഫെമിനിസംസ് ഇൻ ഡിജിറ്റൽ ഇന്ത്യ: ഇൻറിമേറ്റ് റിബൽസ്’ എന്ന പുസ്‌തകം മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനംചെയ്‌തു. ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ പുസ്‌തകം ഏറ്റുവാങ്ങി. കേരളത്തിലെ സ്ത്രീമുന്നേറ്റ പ്രവർത്തനങ്ങൾക്ക് വലിയ സംഭാവന നൽകാൻ ഈ പുസ്‌തകത്തിന് സാധിക്കുമെന്ന് മന്ത്രി ബിന്ദു ആശംസിച്ചു. കേരള പിഎസ്‌സി മുൻ മെമ്പറും സ്ത്രീപ്രവർത്തകയുമായ ആർ പാർവതീ ദേവി പുസ്‌തകം പരിചയപ്പെടുത്തി. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും എച്ച്. ആർ. ഡി. സി. ഡയറക്ടറുമായ പ്രൊഫ. പി.പി. അജയകുമാർ ചടങ്ങിന് നന്ദി അറിയിച്ചു. ടെയിലർ ആൻഡ്‌ ഫ്രാൻസിസ്, ലണ്ടൻ പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ ഗ്ലോബൽ എഡിഷൻ കഴിഞ്ഞവർഷം പുറത്തിറങ്ങിയിരുന്നു. റൂട്ട്ലഡ്ജ്, ഇന്ത്യ പ്രസിദ്ധീകരിച്ച സൗത്ത് ഏഷ്യൻ എഡിഷന്റെ പ്രകാശനമാണ് ഇന്നലെ നടന്നത്. Read on deshabhimani.com

Related News