‘പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ’ പ്രകാശിപ്പിച്ചു



കൊച്ചി>  ‘പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ’ എന്ന പുസ്തകം എം സ്വരാജ് എംഎൽഎ നടി സ്നേഹ ശ്രീകുമാറിന് നൽകി പ്രകാശിപ്പിച്ചു. 13 സംസ്ഥാനങ്ങളിലെ സ്ത്രീ അനുഭവങ്ങൾ ക്രോഡീകരിച്ച പുസ്തകം കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ പ്രവർത്തക ഉമ അഭിലാഷാണ് പുറത്തിറക്കിയത്. ജോലിയുടെ ഭാഗമായി സഞ്ചരിച്ച ഇന്ത്യൻ ഗ്രാമങ്ങളുടെ സാമൂഹിക, സാമ്പത്തിക സാംസ്‌കാരിക രീതികളെക്കുറിച്ചും കുടുംബശ്രീ എൻആർഒ (നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ)  നടത്തിയ ഇടപെടലുകളിലൂടെ വന്ന മാറ്റങ്ങളുമാണ്‌ പുസ്തകത്തിൽ പരാമർശിക്കുന്നത്. പി എ പീറ്റർ, ബിനു ആനമങ്ങനാട് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News