‘സത്യാനന്തരകാലത്തെ പ്രതീതി നിർമാണം’ പ്രകാശനം ചെയ്‌തു



തിരുവനന്തപുരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവിന്റെ ലേഖനങ്ങളുടെ സമാഹാരം ‘സത്യാനന്തരകാലത്തെ പ്രതീതി നിർമാണം’ പ്രകാശനം ചെയ്‌തു. എകെജി  സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാലിന്‌ നൽകി പ്രകാശനം നിർവഹിച്ചു. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പങ്കെടുത്തു. വിവിധ ആനുകാലികങ്ങളിൽ വ്യത്യസ്‌ത കാലങ്ങളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്‌. ഓരോസംഭവങ്ങളും ഉരുത്തിരിയുന്ന ഘട്ടത്തിലെ നിലപാടുകൾ പ്രഖ്യാപിക്കുന്നതാകയാൽ, ഇതിലെ ഓരോ ലേഖനങ്ങളും വ്യത്യസ്‌തത പുലർത്തുന്നവയാണ്‌. സൈന്ധവ ബുക്‌സാണ്‌ പ്രസാധകർ.   Read on deshabhimani.com

Related News