പുരോഗമന പത്രപ്രവര്‍ത്തനം; ഗവേഷണ പ്രബന്ധം തയ്യാറാകുന്നു



കൊച്ചി > കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'പുരോഗമന സാംസ്‌കാരിക ചരിത്രം' എന്ന ബൃഹദ് ഗ്രന്ഥ പരമ്പരയില്‍ 'പുരോഗമന പത്ര പ്രവര്‍ത്തന'ത്തെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം തയ്യാറാക്കാന്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡോ. എന്‍. പി. ചന്ദ്രശേഖരന്‍ നിയുക്തനായി. മലയാളത്തിലെ വ്യവസ്ഥിതി വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ ചരിത്ര രചനയ്ക്കുള്ള ആമുഖമായാണ് പ്രബന്ധം വിഭാവനം ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാലംമുതല്‍ കേരളപ്പിറവിവരെ മലയാളത്തില്‍ ഈ ശാഖയില്‍ പുറത്തിറങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും വിവരങ്ങള്‍ ഇതിനായി സമാഹരിക്കുന്നുണ്ട്. കുഗ്രാമങ്ങളില്‍ കൈയെഴുത്തുരൂപത്തില്‍പ്പോലും ഇറങ്ങിയ ചെറുപ്രസിദ്ധീകരണങ്ങളുടെവരെ വസ്തുതകള്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ പുരോഗമന പ്രസിദ്ധീകരണങ്ങളുടെ വിവര ബാങ്ക്, ചരിത്രഭൂപടം, ഉറവിടസൂചിക തുടങ്ങിയവയടക്കം തയ്യാറാക്കണമെന്നും ആഗ്രഹിക്കുന്നു. സഹായിക്കാന്‍ കഴിയുന്നവര്‍ അറിയാവുന്ന സൂചനകള്‍  npc@kairalitv.in എന്ന ഇ മെയിലില്‍ നല്കണമെന്ന് പ്രബന്ധകാരന്‍ അഭ്യര്‍ത്ഥിക്കുന്നു. വിവരരേഖ നല്‌കേണ്ട ഫോര്‍മാറ്റ് : (1) പ്രസിദ്ധീകരണത്തിന്റെ പേര്, (2) പത്രാധിപരുടെ പേര്, (3) പ്രസിദ്ധീകരണത്തിന്റെ രൂപം (അച്ചടി, കൈയെഴുത്ത്) (4) പ്രസിദ്ധീകരണത്തിന്റെ സ്വഭാവം (വാരിക, മാസിക, ദിനപത്രം, കാലഗണനയില്ലാത്തത്), (5) പ്രസാധകന്റെ പേര്, (6) അച്ചുകൂടത്തിന്റെ പേര്, (7) പ്രസിദ്ധീകരണ കാലം, (8) എത്ര ലക്കങ്ങള്‍ ഇറങ്ങി, (9) പ്രസിദ്ധീകരണത്തെക്കുറിച്ച് പരാമര്‍ശമുള്ള പുസ്തകം / സ്മരണികകള്‍ എന്നിവയുടെ പേര്, (10) പ്രതികള്‍ ലഭ്യമാകുന്ന ഇടം, (11) കൂടുതല്‍കാര്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം / ഫോണ്‍ / ഇ മെയില്‍. Read on deshabhimani.com

Related News