'പുസ്തക നിറവ്' കുട്ടികളുടെ മത്സരങ്ങളും പുസ്തക പ്രദര്‍ശനവും ടെക്നോപാര്‍ക്കില്‍



തിരുവനന്തപുരം > സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുസ്തക നിറവ് പരിപാടിയുടെ ഭാഗമായി  ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ  പ്രതിധ്വനി ടെക്നോപാര്‍ക്ക് ജീവനക്കാരുടെ മക്കള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  മലയാളം വായന, മലയാളം കവിതാ പാരായണം, മലയാളം നഴ്സറിപ്പാട്ടുകള്‍ എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങള്‍. 3 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പ്രായാടിസ്ഥാനത്തില്‍ കുട്ടികളെ മേല്‍പ്പറഞ്ഞ വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരം. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതുമായി ബന്ധപ്പെട്ടാണു പരിപാടി. ആറു ദിവസം നീണ്ട് നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ പ്രദര്‍ശനം 2016 മെയ് 5, 6 തീയതികളില്‍ തേജസ്വിനിയിലും മെയ് 9, 10 തീയതികളില്‍ ഭവാനിയിലും മെയ് 11, 12 തീയതികളില്‍ നിളയിലുമായി നടക്കും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പ്രകാശനം ചെയ്ത, കുട്ടികള്‍ക്കായുള്ള  300 ലധികം പുസ്തകങ്ങള്‍ പ്രദര്‍്ശനത്തിന് ഉണ്ടാകും. മുഴുവന്‍ പുസ്തകങ്ങളും വാങ്ങുന്നവര്‍ക്ക്  പുസ്തകങ്ങള്‍ 50% കിഴിവില്‍ കൊടുക്കുന്ന  കുട്ടികള്‍ക്ക് വീട്ടിലൊരു ലൈബ്രറി  എന്ന പദ്ധതിയുമുണ്ട്.  ഇരുപതിനായിരം രൂപ വിലയുള്ള ഈ പദ്ധതി   ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്ക് പകുതി വിലക്ക് ലഭിക്കും.   ഇത് മുന്‍കൂറായി ബുക്ക് ചെയ്യാം.         മത്സരത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ താതപര്യമുള്ള രക്ഷിതാക്കള്‍ക്ക്  പ്രതിധ്വനി സാഹിത്യ ക്ളബിന്റെ ഇമെയില്‍ അഡ്രസ്സ് വഴിയോ പ്രതിധ്വനിയുടെ പ്രതിനിധികളുമായി  ബന്ധപ്പെട്ടോ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്ട്രേഷന്‍ മെയ് 3 തീയതി അവസാനിക്കും.   Read on deshabhimani.com

Related News