വാസുദേവൻ അന്തിക്കാടിന്റെ ‘അഗ്നിരാഗം’ പ്രകാശനം ചെയ്തു



ചേർപ്പ് വാസുദേവൻ അന്തിക്കാടിന്റെ 80 കവിതകളുടെ സമാഹാരമായ അഗ്നിരാഗം സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തു.  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പുസ്തകം ഏറ്റുവാങ്ങി. തൃപ്രയാർ കിഴക്കേ നടയിൽ സരയൂ തീരത്ത് നടന്ന ചടങ്ങിൽ പ്രൊഫ. കെ യു അരുണൻ എംഎൽഎ അധ്യക്ഷനായി. ഡോ. സി രാവുണ്ണി, ശോഭ വത്സൻ, കൃഷ്ണരാജവർമ, വാസുദേവൻ അന്തിക്കാട് എന്നിവർ സംസാരിച്ചു. വൈലോപ്പിള്ളി അനുസ്മരണം, കവിയരങ്ങ് എന്നിവയും നടന്നു. അന്തിക്കാട് പത്മനാഭൻ സ്വാഗതവും പ്രേംശങ്കർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News