‘വാക‌്മുദ്രകൾ’ പ്രകാശനം ചെയ‌്തു



തൃശൂർ എസ‌്എഫ‌്ഐ കേന്ദ്രകമ്മിറ്റിയംഗവും കലിക്കറ്റ‌് സർവകലാശാലാ  യൂണിയൻ മുൻ ചെയർമാനുമായ വി പി ശരത്ത‌്പ്രസാദിന്റെ അഭിമുഖങ്ങളുടെ സമാഹാരം ‘വാക‌്മുദ്രകൾ’  പ്രകാശനം ചെയ‌്തു. എസ‌്എഫ‌്ഐ ദേശീയ പ്രസിഡന്റ‌് വി പി സാനു പുസ‌്തകം പ്രകാശനം ചെയ‌്തു. സീന ഭാസ‌്കർ ഏറ്റുവാങ്ങി.   എസ‌്എഫ‌്‌ഐ ജില്ലാ ജോ.സെക്രട്ടറി കെ എസ‌് ധീരജ‌്‌ അധ്യക്ഷനായി.  വർത്തമാന കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാൻ യുവത്വം നല്ലരിതിയിൽ പ്രതികരിക്കാൻ മൂന്നാട്ടുവരണമെന്ന‌്   മുഖ്യാതിഥി  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ‌്ണൻ പറഞ്ഞു. യുവത്വം വെല്ലുവിളികൾ ഏറ്റെടുത്താൽ പിന്തിരിപ്പൻ ശക്തികൾക്ക‌് മുന്നോട്ടു വരാൻ പറ്റില്ലെന്നും രാധാകൃഷ‌്ണൻ പറഞ്ഞു. ഡോ. സി രാവുണ്ണി പുസ‌്തകം പരിചയപ്പെടുത്തി. രക്തസാക്ഷി ഇ കെ ബാലന്റെ അമ്മ ഗംഗ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ,   മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം പ്രൊഫ. ആർ ബിന്ദു, ജില്ലാ സെക്രട്ടറി അഡ്വ. കെ ആർ വിജയ, ഡിവൈഎഫ‌്ഐ സംസ്ഥാന വൈസ‌്‌ പ്രസിഡന്റ‌്‌ ഗ്രീഷ‌്മ അജയഘോഷ‌്, ജില്ലാ സെക്രട്ടറി പി ബി അനൂപ‌്, ആരോഗ്യ സർവകലാശാല യൂണിയൻ ചെയർമാൻ സിദ്ധിഖ‌്, കലിക്കറ്റ‌് സർവകലാശാല  യൂണിയൻ ചെയർമാൻ സാബീർ, കെ എസ‌് റോസൽരാജ‌് എന്നിവർ സംസാരിച്ചു. എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി  സി എസ‌് സംഗീത‌് സ്വാഗതവും  വി പി ശരത്ത‌് പ്രസാദ‌് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News