എഴുത്തിന്റെ ശാരദചന്ദ്രിക



ആലപ്പുഴ മൂന്നു വർഷത്തിനിടെ പത്താം ക്ലാസുകാരി ശാരദ എഴുതിയ മൂന്നാം പുസ്‌തകവും പുറത്തിറങ്ങി. വേദിക എന്ന പെൺകുട്ടിയുടെ ബാല്യ, കൗമാര, യൗവനകാലത്തിലൂടെ കടന്നു പോകുന്ന ‘സത്രീജ്വാല’യാണ്‌ മൂന്നാം കൃതി. കോട്ടയം സാഹിത്യപ്രസിദ്ധീകരണ സഹകരണ സംഘമാണ്‌ പ്രസാധകർ. എൻബിഎസ്‌ ബുക്ക്‌സ്‌റ്റാളുകൾ വഴിയാണ്‌ നോവൽ വിതരണം.    കലവൂർ വളവനാട്‌ തോപ്പിൽ വീട്ടിൽ പ്രതാപിന്റെയും രാജിയുടെയും മകളാണ്‌ ശാരദ. ആലപ്പുഴ എസ്‌ഡിവി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ പത്താം ക്ലാസ്‌ വിദ്യാർഥിനിയാണ്‌. ആറാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ‘കശ്‌മീർ എന്ന പുണ്യഭൂമിയിൽ’ യാത്രാവിവരണം ആദ്യകൃതി. മാതാപിതാക്കൾക്കൊപ്പം കശ്‌മീർ യാത്ര നടത്തിയതിനു പിന്നാലെയാണ്‌ പുസ്‌തകം എഴുതിയത്‌. ഉണ്മ പബ്ലിക്കേഷനായിരുന്നു പ്രസാധകർ.  സ്‌കൂൾ അനുഭവങ്ങൾ പറയുന്ന ‘നീലക്കുതിരകൾ’ 2020ൽ പ്രസിദ്ധീകരിച്ചു. മഹാഭാരതത്തെ അടിസ്ഥാനമാക്കി ‘മാതൃഹൃദയം’എന്ന പുസ്‌തകത്തിന്റെ രചനയിലാണ്‌ പതിനാലുകാരി. കുന്തീദേവിയാണ്‌ പ്രധാന കഥാപാത്രം. ശാസ്‌ത്രീയ സംഗീതത്തിലും നൃത്തത്തിലും മികവ്‌ തെളിയിച്ച ശാരദയുടെ എഴുത്തിന്‌ കരുത്താകുന്നത്‌ പരന്ന വായന. Read on deshabhimani.com

Related News