നന്തനാർ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു



അങ്ങാടിപ്പുറം> വള്ളുവനാടൻ സാംസ്കാരിക വേദി ഏർപ്പെടുത്തുന്ന നന്തനാർ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. ഇത്തവണ ബാലസാഹിത്യത്തിനാണ് പുരസ്കാരം നൽകുന്നത് .15000 രൂപയും ശില്‍പവും അടങ്ങുന്നതാണ് നന്തനാര്‍ സാഹിത്യ പുരസ്കാരം   2018 ജനുവരി 1 നും 2020 ഡിസംബർ 31 നും ഇടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകൃതമായ ആദ്യ ബാലസാഹിത്യ കൃതി (നോവല്‍ / കഥാസമാഹാരം) ആണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. എഴുത്തുകാർ കൃതിയുടെ മൂന്ന് കോപ്പികൾ സഹിതം, ഫെബ്രുവരി 15ന് ഉള്ളിൽ ലഭിക്കത്തക്കവിധം താഴെ കൊടുത്ത വിലാസത്തിൽ അയക്കുക. രാംദാസ് ആലിപ്പറമ്പ് ചെയർമാൻ വള്ളുവനാടൻ സാംസ്കാരിക വേദി പ്രിയദര്‍ശിനി ബില്‍ഡിംഗ് അങ്ങാടിപ്പുറം മലപ്പുറം ജില്ല 679321 ഫോണ്‍ 9947815550, 9745305045 Read on deshabhimani.com

Related News