നങ്ങേലിയുടെ ചരിത്രം നോവൽ ആകുന്നു



ജന്മിത്വത്തിനും മുലക്കരത്തിനുമെതിരെ മുല മുറിച് പോരാടിയ നങ്ങേലിയുടെ ചരിത്രം നോവൽ ആകുന്നു. ഡോ. സനൽ കൃഷ്‌ണ രചിച്ച നങ്ങേലി എന്ന ചരിത്ര നോവൽ കോഴിക്കോട് മാക്ബെത് പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്. നോവലിന്റെ കവർ ചിത്രം കഴിഞ്ഞദിവസം എഴുത്തുകാരൻ ബെന്യാമിൻ ഫേസ്ബുക്ക്‌ പേജിലൂടെ പ്രകാശനം ചെയ്‌തിരുന്നു. 1803 ൽ ആലപ്പുഴയിലെ ചേർത്തലയിൽ മുലക്കരത്തിനെതിരെ മുലകൾ ഛേദിച്ച് പോരാടിയ നങ്ങേലി നവോഥാന കേരളത്തിന്റെ വിപ്ലവ നായികയായാണ് അറിയപ്പെടുന്നത്.1750 നും 2021 നും ഇടയിലുള്ള കേരളവും മതതീവ്രവാദവും നോവൽ ചർച്ച ചെയ്യുന്നു. Read on deshabhimani.com

Related News