മൂലൂർ പുരസ്‌കാരം ഡോ. ഷീജ വക്കത്തിന്



പത്തനംതിട്ട> മുപ്പത്തേഴാമത് മൂലൂർ സ്‌മാരക പുരസ്‌കാരം ഡോ. ശ്രീജ വക്കത്തിന്റെ ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയ്‌ക്ക് സമ്മാനിക്കുമെന്ന് സ്‌മാരക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25,001 രൂപയും പ്രശസ്‌തിപത്രവും  ഫലവും അടങ്ങുന്ന പുരസ്‌കാരം 18ന് ഉച്ചയ്‌‌ക്ക് മൂലൂർ സ്‌മാരകത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സമ്മാനിക്കുമെന്ന് സമിതി വൈസ് പ്രസിഡന്റ് കെ സി രാജഗോപാലനും പ്രൊഫ. ഡി  പ്രസാദും  പറഞ്ഞു. പ്രൊഫ. മാലൂർ മുരളീധരൻ കൺവീനറും പ്രൊഫ. പി ഡി ശശിധരൻ, പ്രൊഫ. കെ രാജേഷ് കുമാർ എന്നിവരടങ്ങിയ  ജൂറിയാണ് അവാർഡിന്അ അർഹമായ കൃതി തെരഞ്ഞെടുത്തത്. തിരുവന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ഡോ. ഷീജ. അബുദാബി ശക്തി പുരസ്കാരം, വൈലോപ്പിള്ളി പുരസ്‌കാരം, ഇടശ്ശേരി പുരസ്‌കാരം എന്നിവ നേരത്തെ ലഭിച്ചിട്ടുണ്ട്.  മലപ്പുറം താനൂർ  ഗവ. ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ്. മൂലൂർ ജന്മദിനാഘോഷം 16, 17, 18 തീയതികളിൽ നടത്തും. 16ന്ഉ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 17ന് വിവിധ ഷയങ്ങളിൽ സെമിനാറുകളും 18ന് രാവിലെ കവിസമ്മേളനവും ഉച്ചയ്ക്ക്  പൊതുസമ്മേളനവും  ചേരും. പൊതുസമ്മേളനത്തിൽ പുരസ്‌കാരം മന്ത്രി സമ്മാനിക്കും. സമിതി സെക്രട്ടറി വി വിനോദ്, ഖജാൻജി കെ എൻ ശിവരാജൻ  എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു Read on deshabhimani.com

Related News