പ്രകാശനത്തിനൊരുങ്ങി 
‘പത്രക്കാർ പറയാത്ത കഥ’



കൊച്ചി രാജ്യത്തെ ആദ്യ പ്രസ് ക്ലബ്ബായ എറണാകുളം പ്രസ്‌ക്ലബ്ബിന്റെ പിറവിമുതൽ ഇതുവരെയുള്ള ചരിത്രം സമാഹരിച്ച്‌ മുതിർന്ന പത്രപ്രവർത്തകൻ പി എ മെഹബൂബ്‌. പത്രക്കാർ പറയാത്ത കഥ എന്നപേരിൽ അച്ചടി പൂർത്തിയായ പുസ്‌തകം പ്രകാശനത്തിന്‌ തയ്യാറായതായി ചന്ദ്രിക ദിനപത്രത്തിന്റെ മുൻ ന്യൂസ്‌ എഡിറ്റർകൂടിയായ മെഹബൂബ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യകാല പത്രപ്രവർത്തകരായ എം എം ലോറൻസിന്റെയും പി രാജന്റെയും പ്രേരണയിലാണ്‌ കൊച്ചിയിലെ പത്രപ്രവർത്തനത്തിന്റെ സമഗ്ര ചരിത്രംകൂടിയാകുന്ന ഗ്രന്ഥം തയ്യാറാക്കിയത്‌. പ്രസ്‌ ക്ലബ്ബിന്റെ രൂപീകരണവും ആസ്ഥാനമന്ദിരത്തിന്റെ നിർമാണവും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിർവഹിച്ച ഉദ്‌ഘാടനവുംമുതൽ ചരിത്രസംഭവങ്ങൾ ചിത്രങ്ങൾസഹിതം പുസ്‌തകത്തിൽ ചേർത്തിട്ടുണ്ട്‌. ആദ്യകാല പത്രപ്രവർത്തകർ, എ കെ ആന്റണിയും വയലാർ രവിയും ഉൾപ്പെടെ കൊച്ചിയുടെ ചരിത്രത്തിനൊപ്പം വളർന്ന രാഷ്‌ട്രീയ നേതാക്കൾ, പൗരപ്രമുഖർ എന്നിവരുടെ നേരനുഭവങ്ങളിലൂടെയാണ്‌ പുസ്‌തകം മുന്നേറുന്നത്‌. സ്ഥാപക പ്രസിഡന്റ്‌ എൻ എൻ സത്യവ്രതൻ സ്‌മരണികയിൽ എഴുതിയ ഹൃദയഹാരിയായ കുറിപ്പിലാണ്‌ പത്രക്കാർ പറയാത്ത കഥകൾ അവസാനിക്കുന്നത്‌. പ്രണത ബുക്‌സ്‌ ആണ്‌ പ്രസാധകർ. 372 പേജുകൾ. വില 350 രൂപ.   Read on deshabhimani.com

Related News