ചാത്തന്നൂർ മോഹൻ പുരസ്കാരം ഇ സന്ധ്യയ്ക്ക്



കൊല്ലം> കവിയും പത്രപ്രവർത്തകനുമായിരുന്ന  ചാത്തന്നൂർ മോഹന്റെ പേരിൽ ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരത്തിന് ഇ സന്ധ്യയുടെ 'സാഗരനിദ്ര' എന്ന കവിതാ സമാഹാരം അർഹമായി. 25000 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാർഡ്.തൃശൂരില്‍ ജനിച്ച സന്ധ്യ  പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപികയാണ്. ആനുകാലികങ്ങളില്‍ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പി. രവികുമാർ, അഷ്ടമൂർത്തി, പി കെ ശ്രീനിവാസൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തത്. ജൂൺ 15-ന് വൈകിട്ട് 3.30 ന് കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ ഉത്ഘാടനവും കവിതാ പുരസ്ക്കാരദാനവും മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ നിർവ്വഹിക്കും.   ഡോ. കെ പ്രസന്നരാജന്‍ അധ്യക്ഷനാകും.ചവറ കെ എസ് പിള്ള,എസ് സുധീശന്‍ തുടങ്ങിയവര്‍ സംസാരിയ്ക്കും Read on deshabhimani.com

Related News