ദേശാഭിമാനി ബുക്ക് ഹൗസുകളിൽ മെയ് ദിന പുസ്‌തകോത്സവം



തിരുവനന്തപുരം> ചിന്ത പബ്ലിഷേഴ്‌സിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദേശാഭിമാനി ബുക്ക് ഹൗസ് ബ്രാഞ്ചിലും ഞായറാഴ്‌ച മുതൽ 10 വരെ മെയ് ദിന പുസ്‌തകോത്സവം സംഘടിപ്പിക്കുന്നു.  രാഷ്‌ട്രീയ പുസ്‌തകങ്ങൾക്ക് മികച്ച ഡിസ്‌കൗണ്ട്‌ നൽകും. രേവതി ലോളിന്റെ ‘വെറുപ്പിന്റെ ശരീരശാസ്‌ത്രം’, ജസ്റ്റിസ് ചന്ദുവിന്റെ ‘നിൽക്കൂ ശ്രദ്ധിയ്‌ക്കു’, പി രാജീവിന്റെ ‘ചുവപ്പു പടർന്ന നൂറ്റാണ്ട്’, നിതീഷ് നാരായണന്റെ ‘ആശയസമരങ്ങളുടെ ലോകം’, ഡോ. ടി എം തോമസ് ഐസകിന്റെ ‘എന്തുകൊണ്ട്‌ കെ-റെയിൽ’, ജി വിജയകുമാർ എഡിറ്റ് ചെയ്‌ത‌ ‘ഇന്ത്യൻ കമ്യൂണിസത്തിന്റെ നൂറു വർഷങ്ങൾ’, ഡോ. പി എസ് ശ്രീകലയുടെ ‘കോടിയേരി എന്ന രാഷ്‌ട്രീയ മനുഷ്യൻ’ എന്നീ പുസ്‌തകങ്ങൾ മേളയിലുണ്ട്. ഇഎംഎസിന്റെ ‘കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും’, എം വി ഗോവിന്ദന്റെ ‘ഇന്ത്യൻ മാവോയിസം’ പുസ്‌ത‌കങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയുമുണ്ട്‌. മെയ് ദിന പുസ്‌ത‌കോത്സവത്തോടനുബന്ധിച്ച് 1500 രൂപയുടെ പുസ്‌തകങ്ങൾ 1000 രൂപയ്ക്കും 750 രൂപയുടെ പുസ്‌തകങ്ങൾ 500 രൂപയ്‌ക്കും ലഭ്യമാകും. ഈ ഡിസ്‌കൗണ്ട്‌ രാഷ്‌ട്രീ‌യ പുസ്‌തകങ്ങൾക്ക് മാത്രമാണുള്ളത്. ഫോൺ: 98472 15709, 95622 82676 Read on deshabhimani.com

Related News