‘കോമ്രേഡ് കോടിയേരി ബാലകൃഷ്ണൻ ഓർമ' പ്രകാശിപ്പിച്ചു



തിരുവനന്തപുരം>  അനിൽകുമാർ എ വി എഡിറ്റ്‌ ചെയ്‌ത  "കോമ്രേഡ് കോടിയേരി ബാലകൃഷ്ണൻ ഓർമ' എന്ന പുസ്‌ത‌കം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവവേദിയിൽ സ്‌പീക്കർ എ എൻ ഷംസീർ പ്രകാശിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പുസ്‌തകം സ്വീകരിച്ചു. ബുധനാഴ്‌ച വിവിധ വിഭാഗങ്ങളിൽ പത്തു പുസ്‌തകമാണ്‌ പ്രകാശിപ്പിച്ചത്‌.  മലയാള പുസ്‌തകപ്രസാധകരംഗം ചരിത്രം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. കവിയരങ്ങും പുസ്‌തക ചർച്ചകളും നടന്നു. Read on deshabhimani.com

Related News