‘ക്രൈസ്‌റ്റ്‌ , മാർക്‌സ്‌, ആന്റ്‌ ശ്രീനാരായണ ഗുരു’ എം എ ബേബിയുടെ പുസ്‌തകം പ്രകാശനം ചെയ്‌തു



ഷാർജ> ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച് എം എ ബേബി തയ്യാറാക്കിയ ക്രൈസ്‌റ്റ്‌ , മാർക്‌സ്‌, ആന്റ്‌ ശ്രീനാരായണ ഗുരു എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ ബുക്ക് ഫെസ്റ്റില്‍ വെച്ച് നടന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, എക്‌സ്റ്റേണല്‍ അഫേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍കുമാറിന്‌  നല്‍കിയാണ് പ്രകാശനം ചെയ്തത്‌. മാസ് സാഹിത്യവിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട്, ആര്‍ പി മുരളി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം ആര്‍ കൊച്ചുകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 7 -ാം നമ്പര്‍ ഹാളില്‍ ZD 26 -ലാണ് ചിന്ത പബ്ലിഷേഴ്‌സ് പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്നത്. Read on deshabhimani.com

Related News