ചിന്ത പബ്ലിഷേഴ്‌സിന്റെ 2 പുസ്തകങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു



ഷാർജ> ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ജോസഫ് അതിരുങ്കലിന്റെ പാപികളുടെ പട്ടണവും (കഥാ സമാഹാരം) രമേഷ് പെരുമ്പിലാവിന്റെ ബര്‍ദുബൈ കഥകളും (പ്രവാസ-അനുഭവം) എന്നി പുസ്‌തകങ്ങൾ  ഷാർജ അന്താരാഷ്‌ട്ര പുസ്‌തകമേളയിൽ പ്രകാശനം ചെയ്തു.മേളയിലെ റൈറ്റേഴ്സ് ഫോറം ഹാളില്‍  ബിനോയ് വിശ്വം എം.പിയില്‍ നിന്നും മാത്യുക്കുട്ടി (ചെയര്‍മാന്‍, NTV) പാപികളുടെ പട്ടണം ഏറ്റുവാങ്ങി. ബര്‍ദുബൈ കഥകള്‍ ഡോ. പി.കെ. പോക്കര്‍ (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ) പ്രൊഫസ്സര്‍ ടി പി  കുഞ്ഞിക്കണ്ണന് (ശാസ്ത്ര സാഹിത്യ പരിഷത്ത്) കോപ്പി നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരനായ ഇ. കെ. ദിനേശന്‍ പാപികളുടെ പട്ടണവും, മാധ്യമപ്രവര്‍ത്തകന്‍ മസ്ഹര്‍, ബര്‍ദുബൈ കഥകളും പരിചയപ്പെടുത്തി സംസാരിച്ചു. മാസ് ഷാര്‍ജയുടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ചിന്തയുടേയും, അക്ഷരക്കൂട്ടത്തിന്റെയും മലയാളി റൈറ്റേഴ്‌സ് ഫോറത്തിന്റേയും പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. എഴുത്തുകാരി ഷാഹിന, നോവലിസ്റ്റ് ഫൈസല്‍ കൊണ്ടോട്ടി, നൗഷാദ് കുനിയില്‍, ഷാജി ആലപ്പുഴ, നാസര്‍, റഫീഖ് പനായിക്കുളം മാധ്യമ പ്രവര്‍ത്തരായ മുരളി കൃഷ്ണന്‍ , സാജിദ് ആറാട്ടുപുഴ, മഖ്ബൂല്‍, ഹബീബ് ഏലംകുളം, നാസര്‍, റഫീഖ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ മുഖ്യ അതിഥിയായിരുന്നു.അനില്‍ അമ്പാട്ട് (മാസ് ഷാര്‍ജ) നിയന്ത്രിച്ച പുസ്തകപ്രകാശന ചടങ്ങില്‍ ശ്രീപ്രകാശ് നന്ദി പറഞ്ഞു. Read on deshabhimani.com

Related News