മന്ത്രി സി രവീന്ദ്രനാഥിന്റെ 3 പുസ്തകങ്ങൾ 
പ്രകാശനം ചെയ്‌തു



തൃശൂർ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ വിദ്യാഭ്യാസ സംബന്ധമായ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ  തിരുവനന്തപുരം ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘നമ്മുടെ വിദ്യാലയങ്ങൾ മാറിയ കഥ’ എന്ന പുസ്തകം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന  എ വിജയരാഘവൻ പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിലിന് നൽകി പ്രകാശനം ചെയ്‌തു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി.   ജില്ലാ സെക്രട്ടറി  എം എം വർഗീസ് അധ്യക്ഷനായി.   ‘ടീച്ചിങ്‌ നോട്സ്’ എന്ന പുസ്തകം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം  ബേബിജോൺ കഥാകൃത്ത് എൻ രാജന് നൽകി പ്രകാശനം ചെയ്‌തു. ‘ക്യാമ്പസ് ഒരു പാഠപുസ്തകം’ എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌  വൈശാഖൻ   സംവിധായകൻ പ്രിയനന്ദനന് നൽകി പ്രകാശനം ചെയ്‌തു. ഈ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്‌  തൃശൂർ തിങ്കൾ ബുക്സാണ്. യോഗത്തിൽ സുനിൽ തെന്നൽ‌ സ്വാഗതവും അനൂപ്‌ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News