'സുവര്‍ണ്ണ സ്മരണകളുടെ രാജവീഥി പ്രകാശനം ഒക്ടോബര്‍ 30ന്



കണ്ണൂര്‍>.ഒരു വീട്ടമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാകുന്നു. കണ്ണൂർ ജില്ലയിലെ എടചൊവ്വ സ്വദേശിനി കവിത മുരളിയുടെ സുവര്‍ണ്ണ സ്മരണകളുടെ രാജവീഥി എന്ന പുസ്തകം ഷാര്‍ജാ പുസ്തകോത്സവത്തില്‍ ഒക്ടോബര്‍ 30നു വൈകിട്ട് ആറരയ്ക്ക് പ്രകാശനം ചെയ്യും.റൈറ്റേഴ്സ് ഫോറത്തിലാണ് ചടങ്ങ്.കൈരളി ബുക്സാണ് പ്രസാധകര്‍. ദീര്‍ഘ കാലം പ്രവാസിയായിരുന്ന കവിതയുടെ ആദ്യ കൃതിയാണിത്.   ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒമ്പതു വരെയാണ് ഷാര്‍ജ പുസ്തകോത്സവം. Read on deshabhimani.com

Related News