ബിജു റോക്കിക്ക്‌ ആറ്റുമാലി പുരസ്‌‌കാരം



ആലപ്പുഴ> കവിയും സംഗീതജ്ഞനുമായ ബിനു എം പള്ളിപ്പാടിനുള്ള സ്‌മരണാഞ്ജലിയായി ഏർപ്പെടുത്തിയ ആറ്റുമാലി പുരസ്‌കാരം ബിജു റോക്കിയുടെ കവിതാസമാഹാരമായ ‘ബൈപോളാർ കരടി’ക്ക്‌. 10001 രൂപയും പ്രശസ്‌തിപത്രവും മെമന്റോയുമാണ്‌ അവാർഡ്‌.  കോറം ഫോർ പോസിറ്റീവാണ്‌ അവാർഡ്‌ ഏർപ്പെടുത്തിയത്‌. കുരീപ്പുഴ ശ്രീകുമാർ ചെയർമാനും  എം ആർ രേണുകുമാർ, അജു കെ നാരായണൻ എന്നിവർ അംഗങ്ങളുമായ പുരസ്‌കാരനിർണ്ണയസമിതിയാണ്‌  പുസ്‌തകം തെരഞ്ഞെടുത്തത്‌. ഏപ്രിൽ 22ന്‌ പള്ളിപ്പാട്‌ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ എസ്‌ഹരീഷ്‌ അവാർഡ്‌ സമ്മാനിക്കും. Read on deshabhimani.com

Related News