സുഭാഷ് ചന്ദ്രന് അക്‌ബർ കക്കട്ടിൽ അവാർഡ്



കോഴിക്കോട്‌> 2023ലെ അക്‌ബർ കക്കട്ടിൽ അവാർഡ് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശിലയ്‌ക്ക്’.  അഞ്ച് വർഷത്തിനിടെ പ്രസിദ്ധീകരിച്ച നോവലുകളിൽനിന്നാണ് സമുദ്രശില പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്‌. സേതു, ഡോ. മിനി പ്രസാദ്,  കെ സി  നാരായണൻ എന്നിവരടങ്ങുന്ന ജൂറിയാണ്‌ പുരസ്‌കാരം നിർണയിച്ചത്. അമ്പതിനായിരം രൂപയും പോൾ കല്ലാനോട് രൂപകൽപ്പനചെയ്ത ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം അക്ബർ കക്കട്ടിൽ ട്രസ്‌റ്റാണ്‌ ഏർപ്പെടുത്തിയത്‌. 17 ന് വൈകിട്ട്‌ 4.30 ന് അളകാപുരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ നോവലിസ്റ്റ് എം മുകുന്ദൻ പുരസ്‌കാരം സമ്മാനിക്കും. ഡോ. എം കെ മുനീർ അനുസ്‌മരണ പ്രഭാഷണം നടത്തും. ശത്രുഘ്‌നൻ അധ്യക്ഷനാവുമെന്നും‌ ഫൗണ്ടേഷൻ സെക്രട്ടറി എൻ പി ഹാഫിസ്‌ മുഹമ്മദ്‌ പറഞ്ഞു.   Read on deshabhimani.com

Related News