ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ ഫോര്‍ട്ട് കൊച്ചിയില്‍ എത്തി



കൊച്ചി> മെയ് 12,13,14 തീയതികളിലായി ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ബുക്കര്‍ പ്രൈസ് ജേതാവും പ്രശസ്ത എഴുത്തുകാരിയുമായ ഗീതാഞ്ജലി ശ്രീ കൊച്ചിയില്‍ എത്തി. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സ്വാഗത സംഘം ചെയര്‍മാന്‍ കൊച്ചി എം എല്‍ എ കെ ജെ മാക്‌സി ജനറല്‍ കണ്‍വീനര്‍ വി വസീഫ് എന്നിവരുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കെ എം റിയാദ് സ്വാഗത സംഘം കണ്‍വീനര്‍ എ ആര്‍ രഞ്ജിത്ത്, മീനു സുകുമാരന്‍, അനീഷ് എം മാത്യു, അഡ്വ  ബിപിന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രമുഖ ചരിത്രകാരനും ഗീതാഞ്ജലി ശ്രീയുടെ ഭര്‍ത്താവുമായ സുധീര്‍ ചന്ദ്രയും ഒപ്പമുണ്ട്. അദ്ദേഹവും യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംബധിക്കുന്നുണ്ട്. മെയ് 12ന്  ഫെസ്റ്റിവലില്‍ സംസാരിക്കുന്ന ഗീതാഞ്ജലി ശ്രീ  മെയ് 15ന് കൊച്ചിയില്‍ നിന്ന് മടങ്ങും. മെയ് 12ന് വൈകീട്ട് 6ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും.   Read on deshabhimani.com

Related News