തോമസ്‌ ജോസഫിന്‌ സഹായമേകാൻ ‘പെൺനടൻ’ വീണ്ടും അരങ്ങിലേക്ക്‌



കൊച്ചി> പക്ഷാഘാതം ബാധിച്ച്‌ ചികിൽസയിലുള്ള കഥാകാരന്‌ സഹായമേകാൻ ‘പെൺനടൻ’ നാടകം അരങ്ങിലേക്ക്‌. ചെറുകഥാകൃത്തും അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫിന്റെ ചികിത്സക്ക്‌ വേണ്ടിയാണ്‌ സുഹൃദ്‌സംഘവും കേരളാ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയും ചേര്‍ന്ന് പെണ്‍ നടന്‍ എന്ന ഏകപാത്ര നാടകം  അവതരിപ്പിക്കുന്നത്‌. പ്രശസ്ത നാടകസിനിമാ അഭിനേതാവായ സന്തോഷ്‌ കീഴാറ്റൂര്‍ ആണ് പെണ്‍നടന്‍ അരങ്ങില്‍ അവതരിപ്പിയ്ക്കുന്നത്. നവംബര്‍ ഒന്നിന്,വ്യാഴാഴ്ച വൈകീട്ട് ഏഴിന്‌ കേരളാ ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ അരങ്ങേറും. ഗുരുതരമായ പക്ഷാഘാതത്തെത്തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്‌ തോമസ് ജോസഫ് . ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും ചെലവേറിയ ചികിത്സയും ആശുപത്രിവാസവും തുടരുകയാണ്. ശസ്ത്രക്രിയയ്ക്കും ആദ്യഘട്ട ചികിത്സയ്ക്കും മാത്രം ലക്ഷക്കണക്കിനു രൂപയാണ് ചെലവായത്‌. ഇനിയും തുടർചികിത്സ ആവശ്യമാണ്‌. നാല്‍പ്പതുവർഷമായി സാഹിത്യ രംഗത്തുള്ള തോമസ് ജോസഫിന്റെ  പത്തോളം കൃതികൾ ഇതുവരെ പ്രസിദ്ധികരിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമിയുടേത് അടക്കമുള്ളപുരസ്‌കാരങ്ങൾ ലഭിച്ചു.പത്രപ്രവർത്തകനായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 90കളില്‍ചന്ദ്രിക ദിനപത്രത്തില്‍ ലൈബ്രേറിയനും പ്രൂഫ് റീഡറുമായി ജോലി ചെയ്തിട്ടുള്ള തോമസ് ജോസഫിന് ഏറെ വര്‍ഷം മുമ്പു തന്നെ ആരോഗ്യകാരണങ്ങളാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്ഡെസ്പാച്ച് വിഭാഗത്തിലെ ജോലിയും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഭാര്യ ഐഎസ്ആര്‍ഒ കീഴ്‌മാട് സെന്‍ററിലെ ക്യാന്റീന്‍ ജീവനക്കാരിയാണ്. ബിരുദപഠനം പൂര്‍ത്തിയാക്കിയ നാടകപ്രവര്‍ത്തകന്‍ കൂടിയായ മകനും സ്ഥിരവരുമാനം ലഭിച്ചു തുടങ്ങിയിട്ടില്ല. കേരളത്തിലും വിദേശങ്ങളിലുമായി ഒട്ടേറെ സ്റ്റേജുകള്‍ പിന്നിട്ട സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍ 2015ലെ ആദ്യഅരങ്ങേറ്റത്തിനു ശേഷം ഇതാദ്യമായാണ് കൊച്ചിയില്‍ വീണ്ടുമെത്തുന്നത്. കഴിഞ്ഞ ഇരുപത്തഞ്ചിലേറെ വര്‍ഷമായി തീയറ്റര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്തോഷ് കീഴാറ്റൂര്‍ മികച്ച നടനുള്ള 2006ലെ സംസ്ഥാന നാടക അവാര്‍ഡ് ജേതാവുമാണ്. എറണാകുളത്തും പരിസരങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന എല്ലാ പ്രമുഖ കലാസാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് തോമസ് ജോസഫിനു വേണ്ടിയുള്ള ഈ നാടക പരിപാടി സംഘടിപ്പിക്കുന്നത്. 250 , 500 ,1000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. കൂടുതല്‍ വിവരങ്ങള്‍ക്ക് 94475 85046 പ്രവേശന പാസുകള്‍ക്ക് ഇവരെ ബന്ധപ്പെടുക :എറണാകുളം സിറ്റി ജോണ്‍സണ്‍ വി. ദേവസ്സി 94475 85046, പാലാരിവട്ടം കുസുമന്‍ 9447434691, തൃപ്പൂണിത്തുറ സതീഷ് കുമാര്‍ 99472 16304, കാക്കനാട് സുധി അന്ന 94474 39157,പശ്ചിമകൊച്ചി സി ടി തങ്കച്ചന്‍ 90729 77895, ആലുവ മനോജ് അരവിന്ദാക്ഷന്‍ 9645308088, ഏലൂര്‍ സുചീന്ദ്രന്‍ 98461 64718, വൈപ്പിന്‍ ജോഷി പടമാടന്‍ 98478 92509, പറവൂര്‍ അനില്‍ ചിത്രു 97448 73575, അങ്കമാലി വിശ്വനാഥ് 9400180804, ചേര്‍ത്തല ജോബി ലാല്‍85477 66670, മൂവാറ്റുപുഴ – രഞ്ജിത്ത് കരുണാകരന്‍ 87144 97959.എരമല്ലൂര്‍ ജോണ്‍ ഡിറ്റോ 9447049318   Read on deshabhimani.com

Related News