നാടകത്തിനൊരു ലൈവ് ടീസര്‍



കൊടക്കാട് അക്ഷയ തിയേറ്റര്‍സിന്റെ ബാനറില്‍ സുജില്‍ മാങ്ങാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന നാടകം  'ബെഞ്ചി'ന്റെ ലൈവ് ടീസര്‍ അവതരിപ്പിച്ചു. നാടക ചരിത്രത്തില്‍ തന്നെ ഒരുപക്ഷേ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പുതുമ.  പ്രദേശത്തെ കലാ സാംസ്‌കാരിക നായകന്‍മാരുടെ സാന്നിധ്യത്തില്‍ നാടകത്തിന്റെ ശീര്‍ഷക പ്രകാശനം നിര്‍വഹിച്ചത് പ്രശസ്ത സാഹിത്യകാരന്‍ വി എച്ച്  നിഷാദും സിനിമ തിരക്കഥകൃത്ത് വിജേഷ് വിശ്വവും ചേര്‍ന്നാണ്. സിനിമ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാഥിതി ആയിരുന്നു.  അയ്യങ്കാളിയുടെ വിരലറ്റം ചേര്‍ന്ന് പഞ്ചമിയിരുന്ന ബെഞ്ചിന്റെ, നവോത്ഥാന ചര്‍ച്ചകളുടെ ഇരിപ്പിടമായിരുന്ന ബെഞ്ചിന്റെ, പശ്ചാത്തലത്തില്‍ ഇന്നിലെ നിത്യജീവിതത്തില്‍ ഫാസിസത്തിന്റ സൂക്ഷ്മമായ കടന്നുകയറ്റങ്ങള്‍ പറയാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. മുംബൈയിലും ബാംഗ്ലൂരുമടക്കം കേരത്തിനകത്തും പുറത്തും ശ്രദ്ധേയമായ നാടകങ്ങള്‍ ഒരുക്കിയ സുജില്‍ നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.   Read on deshabhimani.com

Related News