വി ശിവശങ്കരന്റെ സ്മരണാർത്ഥം നവജീവൻ വായനശാല സംഘടിപ്പിക്കുന്ന നവജീവൻ അഭിനയപ്രതിഭ പുരസ്ക്കാരം - 2019



മലപ്പുറം> 1952ൽ സ്വാതന്ത്ര്യ സമര സേനാനി യജ്ഞമൂർത്തി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപീകൃതമായ വായനശാലയാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പുത്തൻപീടികയിലുള്ള നവജീവൻ വായനശാല. നവജീവൻ വായനശാലയുടെ പ്രസിഡന്റും തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും അതിലുപരി പരപ്പനങ്ങാടിയിൽ ഒരു നാടക സംസ്ക്കാരത്തിന് രൂപം കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നാടകകൃത്തും സംവിധായകനും അഭിനയേതാവുമായിരുന്നു വി ശിവശങ്കരൻ. 2011 ആഗസ്റ്റ് മാസത്തിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് നവജീവൻ വായനശാല അഭിനയപ്രതിഭാ പുരസ്ക്കാരം പ്രഖ്യാപിച്ചിട്ടുള്ളത്. 2019 ആഗസ്റ്റ് മാസത്തിൽ പരപ്പനങ്ങാടിയിൽ വെച്ചായിരിക്കും മത്സരം നടക്കുക. ഏകപാത്രാഭിനയ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയിക്ക് 10000 രൂപ ക്യാഷ് പ്രൈസും അക്കാദമി അവാർഡ് ജേതാവായിട്ടുള്ള ശില്പി രാജൻ അരിയല്ലൂർ രൂപകല്പ്പന ചെയ്ത നവജീവൻ ശില്പവും പുരസ്ക്കാരമായി നൽകും .തുടർന്ന് വരും വർഷങ്ങളിലും ഈ പുരസ്ക്കാരം നൽകുന്നതായിരിക്കും. നിർദ്ദേശങ്ങൾ 1. പ്രായ- ലിംഗഭേദമെന്യേ ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാം. അവതരണം മലയാളത്തിലായിരിക്കണം 2. 15 മിനുട്ട് അഭിനയത്തിനും 5 മിനുട്ട് രംഗസജ്ജീകരണത്തിനുമടക്കം ആകെ 20 മിനുട്ടായിരിക്കും ഒരാൾക്ക് ലഭിക്കുന്ന മത്സര സമയം. 3. സ്റ്റേജിൽ ഒരാൾക്ക് മാത്രമേ അഭിനയിക്കാൻ അവസരം ലഭിക്കൂ. (ഏകപാത്രം). പിന്നണിയിൽ ആവശ്യമായ ശബ്ദങ്ങളോ സംഗീതമോ ഉപയോഗിക്കാം. അഭിനയിക്കുന്ന കഥാപാത്രം പറയേണ്ടുന്ന ഡയലോഗുകൾ അഭിനയേതാവ് പറഞ്ഞ് തന്നെ അഭിനയിക്കണം.അത് റെക്കോഡ് ചെയ്ത് അഭിനയിക്കാൻ പാടില്ല. മറ്റ് കഥാപാത്രത്തിന്റെ സഹായം ആവശ്യമെങ്കിൽ അത് റെക്കോഡ് ചെയ്ത് ഉപയോഗിക്കാം. 4.മത്സരത്തിനുള്ള നാടകത്തിന്റെ സ്ക്രിപ്റ്റ് 2019 ജൂൺ 25 ന് മുൻപ് ലഭിക്കത്തക്ക രൂപത്തിൽ PDF ഫോർമാറ്റിൽ navajeevanvayanasalapgi@gmail.com എന്ന മെയിൽ ID യിലേക്കോ നവജീവൻ വായനശാല നെടുവ പി.ഒ പുത്തൻപീടിക, പരപ്പനങ്ങാടി, മലപ്പുറം, PIN 676303 എന്ന വിലാസത്തിൽ സ്ക്രിപ്റ്റ് രൂപത്തിൽ അയക്കുകയോ ചെയ്യേണ്ടതാണ്. 5 .മത്സരാർത്ഥികൾ 500 രൂപ രജിസ്ട്രേഷൻ ഫീ. നവജീവൻ വായനശാലയുടെ അക്കൗണ്ടിൽ അട വാക്കിയ രസീതിയുടെ കോപ്പി അടക്കം വേണം അപേക്ഷ അയക്കാൻ. 6. എന്തെങ്കിലും കാരണവശാൽ സെലക്ഷൻ കമ്മറ്റി നാടകം നിരസിച്ചാൽ അപേക്ഷാഫീസ് തിരിച്ച് നൽകുന്നതായിരിക്കും. 7 .മത്സരവും സംഘാടനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം നവജീവൻ വായനശാലാ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മാത്രം നിക്ഷിപ്തമായിരിക്കും. 8 .മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ സംഘാടക സമിതി നിർദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും മത്സരാർത്ഥികൾ നാടകം അവതരിപ്പിക്കാൻ ബാധ്യസ്ഥരാണ്. 9 . നാടകാവതരണത്തിന് ആവശ്യമെങ്കിൽ പ്രൊജക്റ്റർ ഉപയോഗിക്കാവുന്നതാണ്. 10 .സ്റ്റേജിൽ സാധാരണ ഫ്ലഡ് ലൈറ്റ് മാത്രമേ ഉണ്ടാവുകയുള്ളൂ. 11 .സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷകന് ഇഷ്ടമുള്ള വിഷയം അവതരണത്തിന് തിരഞ്ഞെടുക്കാവുന്നതാണ്. 12 .സ്ഥലം, തീയ്യതി,സമയം അവതരിപ്പിക്കേണ്ട നാടകങ്ങളുടെ ഷെഡ്യൂൾ എന്നിവ പിന്നീട് അപേക്ഷകനെ അറിയിക്കുന്നതാണ്. രജി. ഫീസ് 500 രൂപ അടവാക്കുന്നതിനുള്ള * *വിവരങ്ങൾ NAME: NAVAJEEVAN VAYANASALA OPERATED BY PRESIDENT AND SECRETARY ACCOUNT No.: 67104072200 BANK: SBI PARAPPANANGADI TOWN IFSC: SBIN0070357   മറ്റു വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന ഫോൺ നമ്പർ. 9349159008 Read on deshabhimani.com

Related News