പഞ്ചവാദ്യത്തിന്‍ നിത്യവിസ്മയത്തിന് ശബ്‌ദമില്ലാ സ്മരണ



തൃശൂർ > പഞ്ചവാദ്യത്തിൻ ശബ്ദസൗന്ദര്യത്തിന്റെ നിത്യവിസ്മയത്തിന്  ഈയാണ്ട് ശബ്ദമില്ലാ അനുസ്മരണം. പഞ്ചവാദ്യകുലപതിയെന്നറിയപ്പെടുന്ന പത്മഭൂഷൺ കുഴൂർ നാരായണമാരാരുടെ ഒമ്പതാമത് അനുസ്മരണത്തിനും മഹാമാരി തടയിട്ടു. 2011 ആഗസ്റ്റ് 11നാണ് കുഴൂർ വേർപ്പെട്ടത്.     ‘കുഴൂരാശാൻ' നിരത്തിയെടുത്ത കാലവും വാദനശൈലി  പുതുതലമുറയ്ക്ക്   പകരാൻ  അഖിലകേരള പഞ്ചവാദ്യമത്സരം  ഉൾപ്പടെ വിപുലമായ പരിപാടികളോടെയാണ് അനുസ്മരിക്കാറുള്ളത്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ഏക വാദ്യകലാകാരനായ കുഴൂരിന്റെ സ്മരണനിലനിർത്താൻ  50000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരങ്ങളും നൽകാറുണ്ട്. പത്മഭൂഷൺ കുഴൂർ നാരായാണമാരാർ  ഫൗണ്ടേഷനും അന്നനാട് വേലൂപ്പിള്ളി സ്കൂൾ ഓഫ് ഹെറിറ്റേജും സഹകരിച്ചാണ് ചടങ്ങുകൾ ഒരുക്കാറുള്ളത്. പക്ഷെ ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ വാദ്യങ്ങളെല്ലാം നിലച്ചിരിക്കയാണ്. പക്ഷെ കൊച്ചു ഇലത്താളം കലാകാരൻ അതുൽ കുഴൂരിന്റെ ചിത്രം വരച്ച്‌  കുഴൂരിന്റെ വീട്ടിലെത്തിച്ചു. യുവകലാകാരന്മാരുടെ മനസിൽ ഇന്നും കുഴൂർ നിറഞ്ഞുനിൽക്കുന്നതായി ഇത്‌ തെളിയിക്കുന്നു തിമിലയിൽ വിരൽ വീണാൽ പിന്നെ കണക്കുകൾ കുഴൂരിന്റെ  പിഴയ്ക്കാറില്ല. 896 അക്ഷരകാലവും കൊട്ടി തീരുംവരെ തളർച്ചയുമില്ല. തൃശൂർ പൂരത്തിൽ 41 വർഷം പാറേമക്കാവിനുവേണ്ടി  തിമില വറത്തു. 12 വർഷം പ്രമാണവും വഹിച്ചു.  ഉത്രാളിക്കാവ്, നെന്മാറ വല്ലങ്ങി തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിലും പങ്കെടുത്തു.  പല്ലാവുർ സ്മാരക അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News