കലാവിരുന്നായി ദമ്പതിമാരുടെ ഭരതനാട്യ കച്ചേരി



കൊച്ചി നർത്തക ദമ്പതിമാരായ ശ്രീകാന്തും അശ്വതി വി നായരും അവതരിപ്പിച്ച ഭരതനാട്യക്കച്ചേരി നൃത്താസ്വാദകരുടെ മനം കവർന്നു. ബാങ്ക‌് ജീവനക്കാരുടെ സാംസ‌്കാരികസംഘടന ബീമും എറണാകുളം കരയോഗവും ചേർന്ന‌് നടത്തിയ പ്രതിമാസപരിപാടിയുടെ ഭാഗമായാണ‌് ഭരതനാട്യക്കച്ചേരി അരങ്ങേറിയത‌്. മുരളി സംഗീത‌് വായ‌്പ്പാട്ടിലും കലാമണ്ഡലം ശ്രീരംഗ‌് മൃദംഗത്തിലും ശ്യാം കല്യാൺ വയലിനിലും നിഖിൽ രവീന്ദ്രൻ നട്ടുവാംഗത്തിലും അകമ്പടിയേകി. എം ടി വാസുദേവൻനായരുടെ മകളാണ‌് അശ്വതി വി നായർ. അമ്മ കലാമണ്ഡലം സരസ്വതിയിൽനിന്ന‌് നാലു വയസ്സുമുതൽ നൃത്തം അഭ്യസിച്ച അശ്വതി  നിരവധി നൃത്തവേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട‌്‌. ഷൺമുഖസുന്ദരംപിള്ള, ഡോ. പത്മ സുബ്രഹ‌്മണ്യം തുടങ്ങിയവരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച ശ്രീകാന്ത‌് ഇരുപതിലേറെ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട‌്. യുവകലാ സാരഥി പുരസ‌്കാരം, ബിസ‌്മില്ലാഖാൻ യുവ പുരസ‌്കാരം തുടങ്ങിയ നിരവധികൾ ബഹുമതികൾ  ലഭിച്ചിട്ടുണ്ട‌്. Read on deshabhimani.com

Related News