ചിത്രകലാ പരിഷത് ദ്വിദിന ക്യാമ്പ് ‘മഴയേ’ 30 മുതൽ



കൊച്ചി> കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഴയേ .... ദ്വിദിന ചിത്രകലാ ക്യാമ്പ് ജൂലൈ 30 ,31 തീയതികളിൽ എറണാകുളം അധ്യാപക ഭവനിൽ നടക്കും. ക്യാമ്പ് ജൂലൈ 30ന്‌ രാവിലെ 10ന്‌   സാംസ്കാരിക മന്ത്രി വി എൻവാസവൻ ഉദ്‌ഘാടനം ചെയ്യും. ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ ബോസ് കൃഷ്ണമാചാരി എന്നിവർ പങ്കെടുക്കും.  ആർട്ടിസ്റ്റ് മദനൻ, പശുപതി മാസ്റ്റർ, ശേഖർ അയ്യന്തോൾ തുടങ്ങി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 190 ഓളം കലാകാരന്മാർ ക്യാമ്പിൽ പങ്കെടുക്കുന്നു. ഇത്രയധികം കലാകാരന്മാർ ഒന്നിച്ചു കൂടി ചിത്ര രചന നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ദ്വിദിന ക്യാമ്പ് ആണ് എറണാകുളത്തു നടക്കുന്ന "മഴയേ ". ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും  കേരള ചിത്രകല പരിഷത്ത് സംസ്ഥാന കമ്മിറ്റി പിന്നീട്‌  സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡണ്ട് സിറിൾ പി. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടക്കൽ, സംസ്ഥാന ട്രഷറർ ഷാജി പാമ്പള തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. Read on deshabhimani.com

Related News