വര്‍ത്തമാനകാലത്തെ അംബേദ്കര്‍: പ്രതിരോധത്തിന്റെ സന്ദേശവുമായി റിയാസ് കോമുവിന്റെ ശില്‍പം



ജൊഹന്നാസ്‌ബര്‍ഗ്>  ദക്ഷിണാഫ്രിയ്ക്കയില്‍ വ്യത്യസ്തമായ അംബേദ്‌കര്‍ പ്രതിമ ഒരുക്കി മലയാളിയും പ്രശസ്ത ശില്പിയുമായ റിയാസ് കോമു. സൗത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗിലുള്ള ക്രേഡില്‍ ഓഫ് ഹ്യൂമന്‍ കൈന്‍ഡ് എന്നറിയപ്പെടുന്ന പ്രദേശത്തെ നിരോക്‌സ് സ്‌കള്‍പ്ചര്‍ പാര്‍ക്കില്‍ 'ഫോര്‍ത്ത് വേള്‍ഡ്' എന്ന പേരില്‍  വ്യത്യസ്ത മാനങ്ങളുള്ള  അംബേദ്കര്‍  ഇന്‍സ്റ്റലേഷനാണ്‌ അദ്ദേഹം പണികഴിപ്പിച്ചിരിക്കുന്നത്. തന്റെ പുതിയ രചനയിലുടെ വര്‍ത്തമാനകാലത്തിന്റെ ചരിത്രം പറയുകയാണ് റിയാസ് കോമു എന്ന് ചരിത്രകാരനും അധ്യാപകനുമായ ദിലീപ് എം മേനോന്‍ scroll.in ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പുതിയ കാലത്തിന്റെ ഭീകരതയും  പ്രതീക്ഷകളും വഞ്ചനയുമൊക്കെ തന്റെ  സൃഷ്ടിയിലൂടെ അദ്ദേഹം ലോകവുമായി പങ്കുവയ്ക്കുന്നു  2009ലെ ബല്ലാഡ് ഓഫ് ദി ഡിസ്ട്രാക്റ്റഡ് vs കള്‍ട്ട് ഓഫ് ദി ഡെഡ് ആന്‍ഡ് മെമ്മറി ലോസ് എന്ന റിയാസിന്റെ രചന നമുക്കു മുമ്പില്‍ ഉണ്മയ്ക്കും ഇല്ലായ്മയ്ക്കുമിടയിലുള്ള തെരഞ്ഞെടുപ്പാണ് ആവശ്യപ്പെട്ടത്.  എന്നാല്‍ സൗത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗിലുള്ള ക്രേഡില്‍ ഓഫ് ഹ്യൂമന്‍ കൈന്‍ഡ് എന്നറിയപ്പെടുന്ന പ്രദേശത്തെ നിരോക്‌സ് സ്‌കള്‍പ്ചര്‍ പാര്‍ക്കില്‍ 'ഫോര്‍ത്ത് വേള്‍ഡ്' എന്ന പേരില്‍  വ്യത്യസ്ത മാനങ്ങളുള്ള  അംബേദ്കര്‍  ഇന്‍സ്റ്റലേഷനാണ്‌ അദ്ദേഹം പണികഴിപ്പിച്ചിരിക്കുന്നത്-ദിലീപ് മേനോന്‍ എഴുതുന്നു. നാല് ദിക്കുകളിലായി ക്രമീകരിച്ച് സ്ഥാപിച്ചിരിക്കുന്ന കല്ലുകൊണ്ടുള്ള തറയില്‍ രണ്ടെണ്ണത്തില്‍ അംബേദ്കര്‍ പ്രതിമയാണുള്ളത്. വിപരീത ദിശയിലാണ് അംബേദകര്‍ പ്രതിമ നില്‍ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മറ്റ് രണ്ട് തട്ടുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന, ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ അംബേദ്കര്‍ പ്രതിമകളില്‍  നിന്നും വ്യത്യസ്തമായാണ് കോമു തന്റെ സൃഷ്ടി ചിത്രീകരിച്ചിരിക്കുന്നത്. ആര്‍ക്ക് നേരെയും വിരല്‍ ചൂണ്ടാതെ ഭരണഘടന കയ്യില്‍ ഇല്ലാതെയാണ് അംബേദ്കര്‍ പ്രതിമയുടെ നില്‍പ്പ്.  പകരം ഇടം കയ്യില്‍ മൈക്രോഫോണ്‍ സ്റ്റാന്റും വലതുകൈകൊണ്ട് ആളുകളെ സ്വീകരിക്കുന്ന വിധത്തിലുമാണ്  പ്രതിമ നിര്‍മാണ രീതി.അംബേദ്കറെ പുതിയ കാലം എങ്ങനെ വായിക്കുന്നു എന്നതിലേക്കുള്ള ചൂണ്ടുവിരല്‍ കൂടിയാകണം ഈ ശില്‍പ്പം.ലൈംഗിക ന്യൂനപക്ഷങ്ങളുടെയും, സ്വന്തം നാടുകളില്‍ നിന്നും കുടിയൊഴിക്കപ്പെടുന്നവരുടെയുമെല്ലാം ശബ്ദമായി അംബേദ്കര്‍ മാറുന്നുണ്ട്. ഇതിനെക്കൂടി പ്രതിനിധീകരിക്കുന്നു റിയാസ് കോമുവിന്റെ ഈ രചന. നീലനിറത്തിലുള്ള സ്യൂട്ടണിഞ്ഞ് ഉത്തര്‍പ്രദേശ്  മുതല്‍ തമിഴ്‌നാട് വരെ വ്യാപിച്ചുകിടക്കുന്ന അംബേദ്കര്‍ പ്രതിമയുടെ ആശയങ്ങളില്‍ നിന്നും വ്യത്യസ്യതമായി, അദ്ദേഹത്തെ  സ്വന്തം രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയാണ്  റിയാസ് തന്റെ  പുതിയ സൃഷ്ടിയായ ഫോര്‍ത്ത് വേള്‍ഡിലൂടെ  ചെയ്തിരിക്കുന്നത്‌-ദിലീപ് മേനോന്‍ ചൂണ്ടിക്കാട്ടുന്നു.     Read on deshabhimani.com

Related News