ഗിന്നസ്‌ കയറാൻ വയനാടൻ ചക്ക



സ്വന്തം ലേഖകൻ ‘ലോകചാമ്പ്യ’നെ വെല്ലും ചക്ക വയനാട്ടിൽ. 52.36 കിലോ തൂക്കവും 77 സെന്റിമീറ്റർ നീളവുമുള്ള ചക്ക ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ കാപ്പാട്ടുമലയിൽ വിളഞ്ഞു. കണ്ണൂർ കണ്ണപുരം സ്വദേശി വിനോദ്‌ കുമാറിന്റെ തോട്ടത്തിലാണ്‌ വിളഞ്ഞത്‌. ചക്കയുടെ ഗിന്നസ്‌ റെക്കോഡിനായുള്ള തുടർ നടപടി സ്വീകരിക്കുമെന്ന്‌ തവിഞ്ഞാൽ കൃഷി ഓഫീസർ കെ ജി സുനിൽ അറിയിച്ചു. പുണെയിൽനിന്നുള്ള 42.72 കിലോ തൂക്കവും 57.15 സെന്റിമീറ്റർ നീളവുമുള്ള ചക്കയ്‌ക്കാണ്‌ നിലവിലെ ഗിന്നസ്‌‌ റെക്കോഡ്‌. കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലിൽ 51.5 കിലോ തൂക്കവും 97 സെന്റിമീറ്റർ നീളവുമുള്ള ചക്ക വിളവെടുത്തിരുന്നു. ഇതിനെയും വെല്ലുന്നതാണ്‌ വയനാട്ടിലെ ചക്ക.   Read on deshabhimani.com

Related News