പഴവർഗ കർഷകരെ ആദരിക്കുന്ന വിഡിയോയുമായി ഐടിസിയുടെ ബി നാച്വറൽ



കൊച്ചി > കോവിഡ് ഭീഷണിക്കൊപ്പം താപനിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഐടിസിയുടെ റെഡി-റ്റു-സെർവ് ഫ്രൂട് ബിവറെജസ് ബ്രാൻഡായ ബി നാച്വറൽ രാജ്യത്തുടനീളം തടസം കൂടാതെ ജ്യൂസ് ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പരമ്പരാഗത റീടെയിൽ ശൃംഖലകൾക്കു പുറമെ ഇ-കോമേഴ്‌സ്, ഇതര ചാനൽ ശൃംഖലകളും സജീവമാക്കാൻ നടപടികൾ സ്വീകരിച്ചു. ഇറക്കുമതി ചെയ്ത പഴങ്ങളോ പഴസത്തോ ഉപയോഗിക്കാതെ ഇന്ത്യയിലെ കർഷകരിൽ നിന്ന് വാങ്ങുന്ന വിവിധ തരം പഴവർഗങ്ങൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന പാനീയങ്ങളെന്ന നിലയിൽ ജനപ്രീതിയാർജിച്ച ബി നാച്വറൽ ഉൽപ്പന്നങ്ങൾ ആഗോള തൊഴിൽദിനത്തോടനുബന്ധിച്ച് കർഷകരുടെ അധ്വാനഫലങ്ങൾ (ഫ്രൂട്സ് ഓഫ് ലേബർ) ആഘോഷിക്കുകയും അവയ്‌ക്ക് നന്ദി പറയുകയും ചെയ്യുന്ന വിഡിയോയും പുറത്തിറക്കി. രാജ്യത്തെ യഥാരത്ഥ നിത്യഹരിതനായകർ കർഷകരാണെന്നാണ് വിഡിയോ വിശേഷിപ്പിക്കുന്നത്. ബി നാച്വറലിന്റെ വിവിധ ഡിജിറ്റൽ പ്ല്ാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയാ ഹാൻഡ്ലുകളിലും പ്രചരിക്കുന്ന വിഡിയോയിൽ കമ്പനി പൈനാപ്പ്്ൾ വാങ്ങുന്ന വാഴക്കുളത്തു നിന്നുള്ള കർഷകദൃശ്യങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഐടിസിയുടെ അഗ്രികൾച്ചർ ബിസിനസ് ഡിവിഷൻ വഴി, ബി നാച്വറൽ വാഴക്കുളത്തുള്ള കർഷകരിൽ നിന്ന് നേരിട്ട് ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 1,600 ടൺ പൈനാപ്പിളാണ് വർഷം തോറും വാങ്ങുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യധികം നിർണായകമാണെന്നും ഐടിസിയുടെ ഡയറി ആൻഡ് ബിവറേജസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഞ്ജയ് സിംഗാൾ പറഞ്ഞു. 'ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ പിന്തുണയാകുകയും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നവരിൽ ഏറ്റവും പ്രമുഖ സ്ഥാനമാണ് രാജ്യത്തെ പഴവർഗ കർഷകർക്കുള്ളത്. ഭൂരിപക്ഷം ആളുകളും കോവിഡ് ഭീഷണി ചെറുക്കാൻ വീട്ടിലിരിക്കുമ്പോൾ ആരോഗ്യരക്ഷാപ്രവർത്തകരെപ്പോലെത്തന്നെ നിശബ്ദം ജോലി തുടരുന്നവരാണ് കർഷകർ. ഇവർക്കുള്ള ആദരമാണ് ബി നാച്വറൽ വിഡfയോ,' അദ്ദേഹം കൂട്ടിച്ചേർത്തു. ബാംഗ്ലൂരിലെ എഫ്‌സിബി ഉൽക്ക വിഭാവനം ചെയ്ത ഈ വീഡിയോ നിർമിച്ചത് 16 ബീറ്റ്സ് ഫിലിംസ് ആണ്.  വീഡിയോയിലേക്കുള്ള ലിങ്ക്:  www.facebook.com/BNaturalFruitBeverages/videos/667051830817691/   Read on deshabhimani.com

Related News