വായവപതിവയ‌്ക്കൽ പപ്പായയിലുമാകാം



പപ്പായക്കൃഷിയിൽ വിത്തിനങ്ങളിൽനിന്നുമുള്ള തൈകളാണ് സാധാരണ കൃഷി ചെയ്യാറ്. വ്യത്യസ്തമായി വായവപതിവയ‌്ക്കൽ രീതിയിൽ തൈ ഉൽപ്പാദിപ്പിച്ച് കൃഷിചെയ്ത് വിജയം കൈവരിച്ചിരിക്കുകയാണ് കണ്ണൂർ കതിരൂർ ഗ്രാമപഞ്ചായത്തിലെ പൊന്ന്യം കുനിയിൽ വീട്ടിൽ കെ നുറുദ്ദീൻ എന്ന കർഷകൻ. കാർഷികമേഖലയിൽ നൂതനാശയങ്ങളും ശാസ്ത്രീയ കൃഷിരീതികളും സംഘകൃഷിയുമൊക്കെ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പൊന്ന്യം അഗ്രോസൊസെറ്റി സെക്രട്ടറിയുമായ ഇദ്ദേഹത്തിന്റെ താൽപ്പര്യവിഷയങ്ങൾതന്നെ. ചേനയും ചേമ്പും പഴവർഗയിനങ്ങളും തെങ്ങും കവുങ്ങും അടങ്ങിയ കൃഷിയിടത്തിൽ ധാരാളം പപ്പായ മരങ്ങളൂം കാണാം.ഒരു വർഷംമുമ്പാണ് പപ്പായയിൽ വായവപതിവയ‌്ക്കൽ (അശൃ ഹമ്യലൃശിഴ)   പരീക്ഷിക്കാൻ തീരുമാനിച്ചത്. സ്വന്തം വീട്ടുവളപ്പിൽ വളർന്ന പപ്പായമരത്തിൽ സ്വന്തം ആശയഗതി പ്രാവർത്തികമാക്കുകയാണുണ്ടായത്. ചകിരിച്ചോറും ഉണക്കച്ചാണകപ്പൊടിയുംതന്നെയാണ് വേര് പിടിപ്പിക്കാൻ മിശ്രിതമായി ഉപയോഗിച്ചത്.  50 ദിവസത്തിനകം വേരുപിടിച്ച‌് സുതാര്യ പോളിത്തീൻ ഷീറ്റിലൂടെ ധാരാളം വേരുകൾ കണ്ടപ്പോൾ മാതൃവൃക്ഷത്തിൽനിന്നും വെട്ടിമാറ്റി പോളിത്തീൻ സഞ്ചിയിലെ മിശ്രിതത്തിൽ നട്ടുവളർത്തി. തുടർന്ന് പ്രധാന കൃഷിയിടത്തിലേക്കും.  ആവശ്യമായ പരിചരണം യഥാസമയം ചെയ്തു. മൂന്നു മാസത്തിനകം പപ്പായ പൂവിട്ടു കായ്ച്ചുതുടങ്ങി. കായകൾക്ക് സാധാരണ വലുപ്പവും ദൃശ്യമത്രേ. ഈ രീതിയിൽ മാതൃഗുണമേറും ധാരാളം തൈകൾ, ശാഖകൾ ഏറെയുള്ള പപ്പായയിൽ ഉണ്ടാക്കാൻ കഴിയും. നമ്മുടെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ഈ രീതി കൂടുതൽ പഠനവിധേയമാക്കി ഗുണഫലങ്ങൾ കർഷകർക്ക് ലഭ്യമാക്കണമെന്ന് നൂറുദ്ദീൻ പറയുന്നു.   Read on deshabhimani.com

Related News