തെങ്ങിന് ഇപ്പോൾ വളപ്രയോഗമാകാം



മഴക്കാലം തുടങ്ങി.  തെങ്ങിന്‌ വളം പ്രയോഗത്തിന്‌ സമയമായി.  ശാസ്ത്രീയമായ രീതിയിൽ ആവശ്യമായി വരുന്ന ജൈവവളം മുഴുവനായും രാസവളങ്ങൾ രണ്ടു ഗഡുക്കളായും നൽകുന്നതാണ് ഉചിതം.  ഒന്നാം ഗഡു മൂന്നിൽ ഒരു ഭാഗം  ജൂണിലും  രണ്ടാം ഗഡു മൂന്നിൽ രണ്ടു ഭാഗം സപ്തംബർ–--ഒക്‌ടോബർ മാസത്തിലും നൽകാം. തടം തുറക്കണം തെങ്ങിന്റെ കടക്കൽ നിന്ന് രണ്ട് മീറ്റർ വ്യാസാർധത്തിൽ 25 സെന്റീ മിറ്റർ ആഴത്തിൽ തടം തുറന്ന് ആദ്യം കുമ്മായം ചേർക്കണം. പൊതു ശുപാർശയുടെഅടിസ്ഥാനത്തിൽ ഒരു കിലോഗ്രാം കുമ്മായം ഒരു തെങ്ങിന് ആവശ്യമാണ്. മൂന്ന് വർഷം പ്രായമായ തെങ്ങിന് 25 കിലോഗ്രാമിൽ തുടങ്ങി 50 കിലോഗ്രാം വരെ ജൈവ വളം ആവശ്യമാണ്. ചാണകം, കമ്പോസ്റ്റ് ,പിണ്ണാക്ക്‌ മുതലായവയാണ് സാധാരണ ഉപയോഗിക്കുന്ന ജൈവ വളങ്ങൾ. ( വേപ്പിൻ പിണ്ണാക്ക് തെങ്ങ് ഒന്നിന് അഞ്ച് കിലോഗ്രാമാണ് ശുപർശ ചെയ്യുന്നത്‌). വളത്തോടൊപ്പം രോഗ നിയന്ത്രണവും ഇത് വഴി കഴിയും. ജൈവ വളങ്ങൾ അഴുകി ചേർന്നാൽ ഒന്നാം ഗഡു രാസവളപ്രയോഗമാവാം.രണ്ടാമത് വളപ്രയോഗം കഴിഞ്ഞാൽ തെങ്ങിൻ തടം പൂർണമായും മൂടണം. നാടൻ ഇനങ്ങൾക്ക് ഒന്നാം ഗഡു: തെങ്ങ് ഒന്നിന്  യൂറിയ 250 ഗ്രാം, രാജ്ഫോസ്. 300 ഗ്രാം, എംഒപി  400 ഗ്രാം, മഗ്‌നീഷ്യം സൾഫേറ്റ്  500 ഗ്രാം, അല്ലെങ്കിൽ 10-–-5–--20 കോക്കനട്ട്‌ മിശ്രിതം 1-200 കിലോഗ്രാം, അല്ലെങ്കിൽ ഫാക്ടംഫോസ 300ഗ്രാം , യൂറിയ  150 ഗ്രാം, എംഒപി 400 ഗ്രാം. രണ്ടാം ഗഡു:  സെപ്‌തംബർ–-ഒക്‌ടോബർ: യൂറിയ -500ഗ്രാം, ആർപി  550 ഗ്രാം, എംഒപി  750 ഗ്രാം അല്ലെങ്കിൽ യൂറിയ  220 ഗ്രാം, ഫാക്‌ടംഫോസ്‌  550 ഗ്രാം, എംഒപി  750 ഗ്രാം. സങ്കരയിനങ്ങൾക്ക്‌ ഒന്നാം ഗഡു: യൂറിയ 750 ഗ്രാം, ആർപി 1050 ഗ്രാം, എംഒപി ഒരു കിലോഗ്രാം, മഗ്നീഷ്യം സൾഫേറ്റ് 500 ഗ്രാം. രണ്ടാം ഗഡു: യൂറിയ 450 ഗ്രാം, ആർപി  2100 ഗ്രാം, എംഒപി 2 കിലോഗ്രാം. ജലസേചന സൗകര്യമുള്ള തോട്ടങ്ങൾ ജലസേചന സൗകര്യമുള്ള തോട്ടങ്ങളിൽ എപ്രിൽ–-മെയ്‌, ആഗസ്‌ത്‌–-സെപ്‌തംബർ, ഡിസംബർ–-ജനുവരി, ഫെബ്രുവരി–-മാർച്ച്‌  എന്നിങ്ങനെ നാല് തവണകളായി വളം ചേർക്കുന്നത് കൂടുതൽ ഗുണകരമാണ്. വളം ചേർക്കലിന്റെ ഗുണം മൂന്ന് വർഷം കഴിഞ്ഞ് മാത്രമേ ദൃശ്യമാകൂ, അതിനാൽ  എല്ലാവർഷവും വളം ചേർക്കണം, പുതിയതായി നടീൽ കഴിഞ്ഞ തോട്ടങ്ങളിൽ മൂന്ന് മാസത്തിന് ശേഷം ആകെ ആവശ്യമുള്ള വളത്തിന്റെ പത്തിലൊരു ഭാഗവും. ഒരു വർഷത്തിന് ശേഷം മൂന്നിലൊരു ഭാഗവും. രണ്ട് വർഷത്തിന് ശേഷം മൂന്നിൽ രണ്ട് ഭാഗവും  മൂന്ന് വർഷത്തിന് ശേഷം മുഴുവൻ അളവിലും വളം നൽകണം. ഗഡുക്കളായി വളം ചെയ്യാൻ കഴിയാത്തവർക്ക് ഇപ്പോൾ മുഴുവൻ വളവും ചേർക്കാം. Read on deshabhimani.com

Related News