20 April Saturday

കോഴിവളര്‍ത്തല്‍ 'ഡീപ്ലിറ്റര്‍' സമ്പ്രദായം- മുന്‍ഒരുക്കങ്ങള്‍

ഡോ. എം ഗംഗാധരന്‍ നായര്‍Updated: Thursday Sep 21, 2017

ഒരേവര്‍ഗത്തിലും ഒരേ പ്രായത്തിലുംപെട്ട ഒരുകൂട്ടം കോഴികളെ ഒരുമുറിക്കുള്ളില്‍ നിലത്ത് വിരിച്ച വിരിയിന്മേല്‍ വളര്‍ത്തുന്ന സമ്പ്രദായത്തിനാണ് 'ഡീപ് ലിറ്റര്‍' എന്നു പറയുന്നത്. തറയില്‍ വിരിക്കുന്നതിനായി അറക്കപ്പൊടി, നെല്ലിന്റെ പതിര്, കരിമ്പിന്റെ ചണ്ടി എന്നിവ ഉപയോഗിക്കാം. * താഴ്ന്നതും ഈര്‍പ്പമുള്ളതുമായ പ്രദേശം തെരഞ്ഞെടുക്കരുത്. * ധാരാളം കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലമാകണം.  റോഡ്, വെള്ളം ഇലക്ട്രിസിറ്റി എന്നീ സൌകര്യങ്ങളുള്ള സ്ഥലമാകണം. * തറ ഭൂനിരപ്പില്‍നിന്ന് 15-30 സെ.മീറ്റര്‍ ഉയര്‍ന്നിരിക്കണം.

മുട്ടക്കോഴികള്‍
* ഓരോ കോഴിക്കും കുറഞ്ഞത് രണ്ടര ചതുരയടി സ്ഥലം അനുവദിക്കണം. ഇല്ലെങ്കില്‍ ഉല്‍പ്പാദനം കുറയും. രോഗങ്ങള്‍, പരസ്പരം കൊത്തി കോഴികള്‍ ചത്തുപോകും.
* തീറ്റയും വെള്ളവും സജീകരിച്ചുവയ്ക്കണം. ആദ്യത്തെ ആഴ്ചയില്‍ എട്ടാഴ്ചവരെ ചൂട് ലഭിക്കാനാവശ്യമായ ബ്രൂഡര്‍ ഹൌസ് തയ്യാറാക്കണം. അതിനുശേഷം 'ഗ്രോവര്‍' ഹൌസിലേക്കും 18 ആഴ്ച കഴിഞ്ഞാല്‍ ലെയര്‍ ഹൌസിലേക്കും മാറ്റണം.

* ബ്രൂഡര്‍-ഗ്രോവര്‍-ലെയര്‍ ഹൌസുകള്‍ തമ്മില്‍ 45 മീറ്ററുംഒരേയിടം പാര്‍പ്പിടങ്ങള്‍ തമ്മില്‍ 16 മീറ്ററും അകലം ഉണ്ടാകണം.
* കോണ്‍ക്രീറ്റ് തറയാണ് ഉത്തമം.
* ഒരു കുഞ്ഞിന്് 7.5 സെ.മീറ്റര്‍ നിരക്കില്‍ തീറ്റപ്പാത്ര സ്ഥലം അനുവദിക്കണം. തൂക്കിയിടുന്നതാണെങ്കില്‍ 50 കോഴിക്ക് ഒരെണ്ണം എന്ന നിരക്കില്‍ സ്ഥലം നല്‍കണം. 24 മണിക്കൂറും വെള്ളം ലഭ്യമാക്കണം.
* മുട്ടയിടാനായി കൂടുകള്‍ നിര്‍മിച്ചുകൊടുക്കണം 30 ഃ 30 ഃ 40 സെ.മീറ്റര്‍ അളവില്‍ നിര്‍മിക്കാം. അഞ്ചു കോഴിക്ക് ഒരു കൂട് എന്ന നിരക്കില്‍. കൂടിനുള്ളില്‍ വിരി ഉപയോഗിക്കണം.
* കോഴികള്‍ക്ക് 20 ആഴ്ച പ്രായമാകുമ്പോള്‍ കൂടുതല്‍ വെളിച്ചം നല്‍കണം. 14 മണിക്കൂര്‍ വെളിച്ചം നിര്‍ബന്ധമായും നല്‍കണം. എട്ടാഴ്ചമുതല്‍ മുട്ട ഇടുന്നതുവരെ കൂടുതല്‍ വെളിച്ചം പാടില്ല. 
* 100 കോഴിക്ക് 40 വാട്ടിന്റെ ഒരു ബള്‍ബ് ഏഴടി ഉയരത്തില്‍ സജ്ജീകരിക്കണം. ചൂട് ക്രമീകരിക്കുന്നതിനായി ബള്‍ബുകള്‍ താഴത്തിയും പൊക്കിയും വയ്ക്കാം.
* തറയിലുള്ള ലിറ്റര്‍ രണ്ടാഴ്ചയിലൊരിക്കല്‍ അല്‍പ്പം കുമ്മായം വിതറി ഇളക്കണം. ഒരടി ഉയര്‍ച്ചയായാല്‍ മാറ്റണം.

ഇറച്ചിക്കോഴികള്‍
ഒരു കോഴിക്ക് ഒരു ചതുരശ്രയടി എന്ന തോതില്‍ സ്ഥലം അനുവദിക്കണം. എട്ടാഴ്ച പ്രായമാകുമ്പോര്‍ ഇറച്ചിക്കായി ഉപയോഗപ്പെടുത്താം. കെട്ടിടത്തിന് തറനിരപ്പില്‍നിന്ന് മേല്‍ക്കൂരയിലേക്ക് 14 അടി പൊക്കവും വശങ്ങളില്‍ ആറടി പൊക്കവും കുറഞ്ഞത് ഉണ്ടാകണം. രണ്ടടി പൊക്കത്തില്‍ ഭിത്തിയും നാലടി കമ്പിവലയും വശങ്ങളില്‍ ഉണ്ടാകണം. മേല്‍ക്കൂരയായി ഓട്, ആസ്ബസ്റ്റോസ് എന്നിവ ഉപയോഗിക്കാം. രാത്രി എല്ലായ്പ്പോഴും വെളിച്ചം ആവശ്യമാണ്. കുഞ്ഞുങ്ങളെ കൂടിനുള്ളില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് 2.5-3 ഇഞ്ച് കനത്തില്‍ ലിറ്റര്‍ വിരിക്കണം. തൂവലുകള്‍ വളര്‍ച്ചയെത്തുന്നതുവരെ കൃതൃമ ചൂടിനായി ഇന്‍ഫ്രാറെഡ് ബള്‍ബുകളും ഉപയോഗിക്കാം. 200-250 കോഴികള്‍ക്ക് 250 വാട്സിന്റെ  രണ്ട് ചുവന്ന ഇന്‍ഫ്രാറെഡ് ബര്‍ബ് ഉപയോഗിക്കാം. മൂന്നുനാല് ആഴ്ചവരെ 'സ്റ്റാര്‍ട്ടര്‍' തീറ്റയും പിന്നീട് 'ഫിനിഫര്‍' തീറ്റയും കരുതണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top