15 September Monday

ടിഷ്യൂകൾച്ചർ യൂണിറ്റ് തുടങ്ങാം

എം കെ പി മാവിലായിUpdated: Thursday Apr 12, 2018

ചെലവ്കുറഞ്ഞ രീതിയിൽ ഒരു ടിഷ്യുകൾച്ചർ യൂണിറ്റ് തുടങ്ങാൻ കെട്ടിടത്തിന് എത്ര വലിപ്പം ഉണ്ടാകണം.?
എസ് കെ മാസ്റ്റർ, കുറവിലങ്ങാട്, കോട്ടയം

 നിലവിലുള്ള ഏതെങ്കിലും കെട്ടിടത്തിന്റെ ഒരു ഭാഗം ടിഷ്യുകൾച്ചർ പ്രവർധനയൂണിറ്റിനുവേണ്ടി ഉപയോഗിക്കാം. മാധ്യമ നിർമാണത്തിനു ഒരു റൂം, ഇനാക്കുലേഷന് ഒരു റൂം, കൾച്ചർ ഫ്ളാസ്കുകൾ സൂക്ഷിക്കാൻ ഒരു റൂം ഇത്രയും അത്യാവശ്യമാണ്. ഇനോക്കുലേഷൻ പേടകം വച്ചിരിക്കുന്ന മുറി വായു സഞ്ചാരം ഉള്ളതാകാൻ പാടില്ല. ഈ റൂം ചെറുതായിരിക്കണം. കൾച്ചർ റൂം നല്ലതുപോലെ വെളിച്ചം കയറത്തക്കവിധം ജനലുകളും വാതിലുകളും ഉള്ളതായിരിക്കണം. ചെടികൾ പുറത്തെടുത്ത് മാറ്റി നടാൻ നല്ല തണലുള്ളതോ ഷെയിഡ് നെറ്റ് കൊണ്ട് പന്തലിട്ടതോ ആയ ഒരു സ്ഥലം ആവശ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top