29 March Friday

മികച്ച കശുമാവ് ഇനങ്ങള്‍ ധാരാളം

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Jun 22, 2017

കശുമാവു കൃഷിയില്‍ കൂടുതല്‍ വ്യാപൃതരാകാന്‍ ശ്രമിക്കുകയാണ് കേരളീയര്‍. തോട്ടണ്ടിയുടെ ആവശ്യം, മോശമല്ലാത്ത വില, ഉല്‍പ്പാദനച്ചെലവില്‍ താരതമ്യേനയുള്ള കുറവ് തുടങ്ങിയവയൊക്കെ കാരണമാണ്.

കശുമാവുകൃഷി ഒരു ദീര്‍ഘകാല വിളയാണ്. അതുകൊണ്ടുതന്നെ നടാനുള്ള ഇനങ്ങള്‍ക്ക് ഒന്നാമത്തെ പരിഗണന കണക്കാക്കണം. നാടന്‍ മാവുപോലെ അധികം വളര്‍ന്നുപോകാത്ത, വിളവെടുക്കാനും മറ്റും സൌകര്യപ്രദമായതും നല്ല ഉല്‍പ്പാദനം തരുന്നതുമായ ധാരാളം ഇനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയും മറ്റ് ചില സര്‍വകലാശാലകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
അക്ഷയ: സങ്കര ഇനമാണ്. 1998ല്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കി. തിങ്ങിയ ശാഖകളുള്ള ഇതിലെ പഴങ്ങള്‍ മഞ്ഞനിറത്തിലുള്ളതാണ്.
ശരാശരി വിളവ് 11.78 കി.ഗ്രാം. 91 അണ്ടി ഒരു കി. ഗ്രാമിന് വേണ്ടിവരും. പരിപ്പ് 3.12 ഗ്രാം ഉണ്ടാവും. എല്ലാ പ്രദേശത്തും പറ്റും.
അനഘ: സങ്കര ഇനം. 1998ല്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കി. തിങ്ങിയ ശാഖ. പഴത്തിന്റെ നിറം ഓറഞ്ച് കലര്‍ന്ന ചുവപ്പ്. വിളവ് ശരാശരി 13.78 കി.ഗ്രാം. ഉയരംകുറഞ്ഞ സമതല പ്രദേശത്ത് പറ്റും. (ഇടുക്കി, വയനാട് ജില്ലകളില്‍ പറ്റില്ല).

അമൃത: പടരുന്ന സ്വഭാവം. ശാഖകള്‍ തിങ്ങിയതാവില്ല. 1998ല്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കി. മാങ്ങ മഞ്ഞനിറത്തിലാണ്. ഉല്‍പ്പാദനത്തില്‍ മികച്ചത് 18.35 കി.ഗ്രാം. 700 മീറ്ററില്‍ കൂടുതലുള്ള മലപ്രദേശങ്ങള്‍ ഒഴികെ എല്ലാ സ്ഥലത്തും പറ്റും.
സുലഭ: ഉയരംകുറഞ്ഞ സമതലത്തില്‍ പറ്റിയത്. വമ്പന്‍ വിളവു തരും. 21.9 കി.ഗ്രാം. പഴത്തിന് ഇളം ഓറഞ്ച്നിറം. വലിയ അണ്ടി. പരിപ്പ് 2.88 ഗ്രാം. പുഷ്പിക്കാന്‍ അല്‍പ്പം വൈകും. തിങ്ങിയ ശാഖകള്‍ (ഹൈറേഞ്ചില്‍ പറ്റില്ല).
ധരശ്രീ: എല്ലാ പ്രദേശത്തും പറ്റും. സങ്കരയിനം. തിങ്ങിയ ശാഖ, 15 കി.ഗ്രാം ഉല്‍പ്പാദനം തരും. പഴത്തിന് പിങ്ക് കലര്‍ന്ന മഞ്ഞനിറം. 700 മീ. ഉയര്‍ന്ന പ്രദേശം പറ്റില്ല. കേരള സര്‍വകലാശാല കണ്ടെത്തിയത്.

പ്രിയങ്ക:കേരള സര്‍വകലാശാലയുടെ ഉല്‍പ്പന്നം.തിങ്ങിയശാഖ.പഴത്തിന് മഞ്ഞകലര്‍ന്ന ചുവപ്പുനിറം. ശരാശരി വിളവ്.17 കി.ഗ്രാം. ഉയരംകുറഞ്ഞ സമതലത്തില്‍ പറ്റും.
ധന: കേരളത്തിലെ ഹൈറേഞ്ചിലൊഴികെപറ്റും.തിങ്ങിയശാഖ.പഴത്തിന് മഞ്ഞനിറം.10.66 കി.ഗ്രാം ഉല്‍പ്പാദനം. അണ്ടിയുടെ തൂക്കം എട്ടു ഗ്രാം.പരിപ്പ് 2.44 ഗ്രാം. സങ്കരയിനം. കേരള കാര്‍ഷിക സര്‍വകലാശാല കണ്ടെത്തി.

കനക: കേരളത്തില്‍ഹൈറേഞ്ച് ഒഴികെ പറ്റും. സങ്കരയിനം കണ്ടെത്തിയത് കേരള കാര്‍ഷിക സര്‍വകലാശാല. 12.8 കി.ഗ്രാം ഉല്‍പ്പാദനം.പഴങ്ങള്‍ക്ക് മഞ്ഞനിറം. തിങ്ങിയ ശാഖകള്‍.

മാടക്കത്തറ2:സങ്കര ഇനമല്ല.പ്രത്യേകം തെരഞ്ഞെടുത്ത ഇതിന്റെ ഉല്‍പ്പാദനശേഷി 17 കി.ഗ്രാം. മാങ്ങയ്ക്ക് ചുവപ്പുനിറം. തിങ്ങിയശാഖകള്‍.ഉയരംകുറഞ്ഞ സമതലങ്ങള്‍ക്ക് അനുയോജ്യം.

മാടക്കത്തറ1: നേരത്തെ പുഷ്പിക്കും. 13.8 കി.ഗ്രാം ഉല്‍പ്പാദനം. തിങ്ങിയ ശാഖകള്‍. 700 മീറ്ററില്‍ കുറഞ്ഞ ഉയരമുള്ള എല്ലാ പ്രദേശത്തും പറ്റും.
ആനക്കയം: ഇത് സങ്കര ഇനമല്ല. (ബാപ്പട്ലഠ139) തിങ്ങിയശാഖ.പിങ്ക്കലര്‍ന്ന മഞ്ഞനിറമുള്ള മാങ്ങകള്‍. ഉല്‍പ്പാദനം 12.കി.ഗ്രാം.700 മീറ്ററില്‍താഴ്ന്ന ഉയരമുള്ളപ്രദേശങ്ങളില്‍ യോജിച്ചതാണ്.

നടീല്‍ സമയം: ജൂണ്‍ ജൂലൈ.
കുഴിയുടെ വലുപ്പം: 60 ഃ 60 ഃ 60 സെന്റീമീറ്റര്‍മുതല്‍75ഃ75ഃ75സെ. മീ.വരെ.
അകലം: എട്ടു മീറ്റര്‍ ഃഎട്ടു മീറ്റര്‍ സമചതുരാകൃതിയില്‍ ഹെക്ടറില്‍ 156 കുഴി.ത്രികോണാകൃതിയില്‍180കുഴി. 10ഃ10മീറ്ററെങ്കില്‍ചതുരാകൃതിയില്‍100 കുഴിയും ത്രികോണാകൃതിയില്‍116കുഴിയും പറ്റും.

അടിവളം: ഒരു മീ 10 കി.ഗ്രാം കമ്പോസ്റ്റ്/ചാണകപ്പൊടി മേല്‍ മണ്ണുമായി കലര്‍ത്തി കുഴി നിറയ്ക്കുക.
തൈകള്‍ നട്ടാല്‍ കമ്പുകുത്തി കാറ്റില്‍ ഉലയാതിരിക്കാനും മറ്റും ശ്രദ്ധിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top